റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. 19, 20 തീയതികളിലാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നതെന്ന് റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. സന്ദർശനത്തിന് മുന്നോടിയായി ഇരു രാഷ്ട്രങ്ങളും നയതന്ത്ര കൂടിയാലോചനകൾ പൂർത്തിയാക്കി. ദ്വിദിന സന്ദർശനവേളയിൽ വിവിധ മേഖലകളിൽ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുന്നതിന് കരാറുകൾ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി കിരീടാവകാശിയായി നിയമിതനായ ശേഷം ആദ്യമായാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. മന്ത്രിമാർ, മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016-ൽ സൗദി സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനം. 29 ലക്ഷം ഇന്ത്യൻ പ്രവാസി സമൂഹമാണ് സൗദി അറേബ്യയിലുള്ളത്. അതുകൊണ്ടുതന്നെ കിരീടാവകാശിയുടെ സന്ദർശനത്തിന് ഏറെ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നത്. Content Highlights:saudi crown prince to visit india
from mathrubhumi.latestnews.rssfeed http://bit.ly/2DC1gDv
via
IFTTT
No comments:
Post a Comment