നെയ്റോബി: കെനിയൻ വനാന്തരങ്ങളിൽ കരിമ്പുലിയെ കണ്ടെത്തിയ സന്തോഷത്തിലാണ് വന്യജീവി ഗവേഷകർ. നൂറ് കൊല്ലത്തെ കാലയളവിൽ ആഫ്രിക്കൻ വനാന്തർമേഖലയിലോ സമീപ പ്രദേശങ്ങളിലോ കരിമ്പുലി ഇതു വരെ മനുഷ്യന്റെ കാഴ്ചയിൽ പെട്ടിട്ടില്ല എന്നത് കൗതുകകരമായ വസ്തുതയാണ്. Image Courtesy: Will Burrard Lucas വന്യജീവി ഫോട്ടോഗ്രാഫറും ജൈവശാസ്ത്രജ്ഞനുമായ വിൽ ബുറാർദ് ലൂകസ് ആണ് കരിമ്പുലിയുടെ ചിത്രങ്ങൾ തന്റെ വെബ്സൈറ്റിലൂടെ പുറത്തു വിട്ടത്. വനപ്രദേശത്തെ മൃഗങ്ങളുടെ ചിത്രങ്ങൾ പകർത്താൻ വിൽ സ്ഥാപിച്ചിരുന്ന ക്യാമറയ്ക്ക് മുമ്പിലാണ് അപ്രതീക്ഷിതമായി ഈ വിദ്വാൻ വന്നു പെട്ടത്. ചിത്രങ്ങൾ പകർത്താനായി വില്ലും കൂട്ടരും പല സ്ഥലങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചിരുന്നു. 1909 ന് ശേഷംകെനിയയിൽ ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കെനിയയിലെ ലൈകിപിയ വൈൽഡർനസ് ക്യാംപിൽ ജനുവരി മുതൽ തങ്ങുകയാണ് വിൽ. ഈ പ്രദേശത്തെ വന്യജീവികളുടെ ചിത്രങ്ങൾ പകർത്താനാണ് വിൽ ഇവിടെ തങ്ങിയത്. ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കരിമ്പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. Image Courtesy: Will Burrard Lucas സാധാരണ പുലികളുടെ വർഗത്തിൽ പെടുന്നവയാണ് കരിമ്പുലികളും. ശരീരത്തിൽ പുള്ളികൾ സൃഷ്ടിക്കുന്ന കറുപ്പുനിറം അധികമായിത്തീരുമ്പോഴാണ് കരിമ്പുലിയാവുന്നത്. ഏഷ്യൻ കാടുകളിലാണ് സാധാരണയായി കരിമ്പുലികൾ കാണപ്പെടുന്നത്. ആഫ്രിക്കൻ വനങ്ങളിൽ കരിമ്പുലിയെ കണ്ടെത്തിയത് അപ്രതീക്ഷിതവും ആശ്ചര്യജനകവുമായി. Content Highlights: Black leopard spotted in Kenya for first time in 100 years,Will Burrard-Lucas
from mathrubhumi.latestnews.rssfeed http://bit.ly/2BzfODz
via
IFTTT
No comments:
Post a Comment