ഇനി കോടിയേരിയോടെന്നല്ല ആരോടും ചര്‍ച്ചയ്ക്കില്ലെന്ന് എന്‍.എസ്.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

ഇനി കോടിയേരിയോടെന്നല്ല ആരോടും ചര്‍ച്ചയ്ക്കില്ലെന്ന് എന്‍.എസ്.എസ്

കോട്ടയം : ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ്. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും നേരത്തെ ഫോണിലൂടെ പല തവണ സംസാരിച്ചതാണെന്നും ഇക്കാര്യത്തില്‍ അനുകൂല പ്രതികരണം ഇവരില്‍ നിന്നും ഉണ്ടായില്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

ഇതിനു ശേഷം ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍.എസ്.എസ് ശ്രമിച്ചിട്ടില്ല. അതിന് ഇനി ആഗ്രഹവുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അതും നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ല.

ശബരിമല വിഷയത്തില്‍ വിധി അനുകൂലമായാലും പ്രതികൂലമായാലും എടുത്ത നിലപാടില്‍ തന്നെ എന്‍.എസ്.എസ് ഉറച്ചു നില്‍ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.



from mangalam.com https://ift.tt/2SeKKP2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages