അരിയില്‍ ഷുക്കൂര്‍ വധം: സി.ബി.ഐയ്ക്ക് തിരിച്ചടി; അനുബന്ധ കുറ്റപത്രം കോടതി തിരിച്ചയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

അരിയില്‍ ഷുക്കൂര്‍ വധം: സി.ബി.ഐയ്ക്ക് തിരിച്ചടി; അനുബന്ധ കുറ്റപത്രം കോടതി തിരിച്ചയച്ചു

കണ്ണുര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശേരി സെഷന്‍സ് കേകാടതി മടക്കി നല്‍കി. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രമാണ് മടക്കിയത്. ഇതോടെ കേസിന്റെ വിചാരണ കണ്ണൂരില്‍ നിന്ന് കൊച്ചി സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം അപ്രസക്തമായി.

സി.ബി.ഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാം. എതു കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കട്ടെ എന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കൊച്ചി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

അതേസമയം, ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതിയാണ് കുറ്റപത്രം പരിഗണിക്കേണ്ടത് എന്ന് തീരുമാനിച്ചശേഷം വിടുതല്‍ ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍, തലശേരി കോടതി അനുബന്ധ കുറ്റപത്രം സ്വീകരിക്കാത്ത സാഹചര്യത്തില്‍ നിലവില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രവും സി.ബി.ഐയുടെ ആദ്യകുറ്റപത്രവും ഒരുമിച്ച് വിചാരണയ്ക്ക് എടുക്കാനാണ് സാധ്യതയെന്ന് ജയരാജന്റെ അഭിഭാഷകന്‍ പറഞ്ഞു.



from mangalam.com http://bit.ly/2Gzb5FR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages