തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമാണം തടഞ്ഞ ദേവികുളം സബ് കളക്ടർ രേണുരാജിന് സർക്കാരിന്റെ പിന്തുണ. മൂന്നാറിൽ സബ് കളക്ടർ സ്വീകരിച്ച നടപടി നിയമാനുസൃതമാണെന്നും രേണുരാജിന് സർക്കാരിന്റെയും റവന്യൂ വകുപ്പിന്റെയും പൂർണ പിന്തുണയുണ്ടെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് പറഞ്ഞു. നിയമപരമായ നടപടികളാണ് ദേവികുളം സബ് കളക്ടർ മൂന്നാറിൽ ചെയ്തതെന്നും ഏത് പഞ്ചായത്തായാലും സ്ഥാപനമായാലും നിയമങ്ങൾ ബാധകമാണെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. അതേസമയം, എസ്. രാജേന്ദ്രൻ എം.എൽ.എ. സബ് കളക്ടറെ അധിക്ഷേപിച്ച് സംസാരിച്ചതിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല. അതിനിടെ, സബ് കളക്ടറെ അവഹേളിച്ച എസ്. രാജേന്ദ്രനെതിരേ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. എസ്. രാജേന്ദ്രന്റെ പരാമർശത്തെ അദ്ദേഹത്തിന്റെ പാർട്ടി തന്നെ തള്ളിപ്പറഞ്ഞതാണെന്നും നിയമലംഘനം ഉണ്ടായാൽ കോടതിയെ അറിയിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ഇക്കാര്യങ്ങളിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഇടതുമുന്നണി യോഗത്തിന് മുന്നോടിയായിരുന്നു ഇരുവരും വിഷയത്തിൽ പ്രതികരണം നടത്തിയത്. Content Highlights:revenue minister chandrasekharan and kanam rajendran supports renu raj ias
from mathrubhumi.latestnews.rssfeed http://bit.ly/2teVvXp
via
IFTTT
No comments:
Post a Comment