ചീറിപ്പായുന്ന വന്ദേഭാരത് എക്‌സ്പ്രസ്; മന്ത്രി പുറത്തുവിട്ട വീഡിയോ കൃത്രിമം നടത്തിയതെന്ന് കോണ്‍ഗ്രസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ചീറിപ്പായുന്ന വന്ദേഭാരത് എക്‌സ്പ്രസ്; മന്ത്രി പുറത്തുവിട്ട വീഡിയോ കൃത്രിമം നടത്തിയതെന്ന് കോണ്‍ഗ്രസ്‌

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന്റെ വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയതായി ആരോപണം. റെയിൽവേ മന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്ത വീഡിയോയിലാണ് കൃത്രിമം നടന്നതായി കോൺഗ്രസ് ആരോപിക്കുന്നത്. റെയിൽവേ മന്ത്രി ട്വീറ്റ് ചെയ്ത 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ട്രെയിനിന്റെ വേഗത കൂടുതലാണെന്ന് കാണിക്കാൻ വീഡിയോ ഫ്രെയിമിന്റെ വേഗത വർധിപ്പിച്ചതാണെന്നും ഇത് കൃത്യമായി മനസിലാക്കാമെന്നും കോൺഗ്രസ് ആരോപിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിൻ എന്ന തലക്കെട്ടോടെയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ വീഡിയോ റെയിൽവേ മന്ത്രി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. ഇതൊരു പക്ഷിയാണെന്നും വിമാനമാണെന്നുമാണ് മന്ത്രി ട്രെയിനിനെ വിശേഷിപ്പിച്ചത്. എന്നാൽ മന്ത്രിയുടെ ട്വീറ്റ് പുറത്തുവന്ന് നിമിഷങ്ങൾക്കകം വീഡിയോയിൽ കൃത്രിമം നടത്തിയതായി ആരോപിച്ച് കോൺഗ്രസ് വക്താക്കളും അനുഭാവികളും രംഗത്തെത്തി. റെയിൽവേ മന്ത്രി കള്ളംപറയുകയാണെന്നും ബി.ജെ.പിക്ക് എത്രത്തോളം തരംതാഴുന്നുവെന്നതിന്റെ തെളിവാണ് ഈ വീഡിയോയെന്നും കോൺഗ്രസ് നേതാക്കൾ മറുപടി ട്വീറ്റിലൂടെ വ്യക്തമാക്കി. ഫ്രയിമിന്റെ വേഗത കൂട്ടിയത് വ്യക്തമാണെന്നും ഇതിലൂടെ മോദി സർക്കാരിന്റെ ഗിമ്മിക്കുകൾ ഒരിക്കൽകൂടി തെളിയിക്കപ്പെട്ടെന്നുമായിരുന്നു ചിലരുടെ ട്വീറ്റ്. വന്ദേഭാരത് അല്ല ശതാബ്ദി എക്സ്പ്രസ് പോലും ഈ ഫ്രെയിം സ്പീഡിൽ വീഡിയോയാക്കിയാൽ ഇതിലും വേഗത്തിൽ സഞ്ചരിക്കുമെന്നും ചിലർ പറഞ്ഞു. It's a bird...It's a plane...Watch India's first semi-high speed train built under 'Make in India' initiative, Vande Bharat Express zooming past at lightening speed. pic.twitter.com/KbbaojAdjO — Piyush Goyal (@PiyushGoyal) February 10, 2019 ഫെബ്രുവരി 15-ന് വാരണാസി-ഡൽഹി റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് ഔദ്യോഗികമായി സർവ്വീസ് ആരംഭിക്കാനിരിക്കെയാണ് റെയിൽവേ മന്ത്രി ട്രെയിനിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. പൂർണമായും ഇന്ത്യയിൽ നിർമിച്ച ട്രെയിനിന് മണിക്കൂറിൽ 180 കിലോമീറ്ററാണ് വേഗം. മെട്രോ ട്രെയിനിന്റെ മാതൃകയിൽ എൻജിൻ ഇല്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. നേരത്തെ ട്രെയിൻ 18 എന്നപേരിൽ നിർമാണം പൂർത്തിയാക്കി പരീക്ഷണയോട്ടം നടത്തിയ ട്രെയിനിന് പിന്നീട് വന്ദേഭാരത് എക്സ്പ്രസ് എന്ന് പേരുനൽകുകയായിരുന്നു. The only thing travelling at lightning speed are Mr. Ghotalas lies. https://t.co/fTSi6yM2Qc — Congress (@INCIndia) February 10, 2019 Content Highlights:piyush goyal tweets vande bharat express video, congress says it was edited one


from mathrubhumi.latestnews.rssfeed http://bit.ly/2E5ycpn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages