ബെയ്ജിങ്: ബാഗേജുകൾ പരിശോധനയ്ക്ക് വിധേയമാക്കുന്ന സ്കാനർ കണ്ടപ്പോൾ കൗതുകം തോന്നിയ ഒരു പെൺകുട്ടി ആ മെഷീനിൽ കയറിക്കൂടി നൂഴ്ന്ന് പുറത്തെത്തിയ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജിനാൻ റെയിൽവെ സ്റ്റേഷനിലെ സെക്യൂരിറ്റി ക്യാമറകൾ പകർത്തിയ വീഡിയോയിൽ അഞ്ചുവയസുകാരി എക്സ്റേ മെഷീനിനുള്ളിൽ ചാടിക്കയറുന്നതും തടയുന്നതിന് മുമ്പ് തന്നെ സ്കാനറിന്റെ മറുവശത്ത് എത്തുന്നതും കാണാം. മാതാപിതാക്കൾ യാത്രാടിക്കറ്റ് പരിശോധനയ്ക്ക് പോയതിനിടെയാണ് പെൺകുട്ടി കുസൃതി ഒപ്പിച്ചത്. ബാഗേജുകൾ മെഷീനിൽ നീങ്ങുന്ന കാഴ്ച കണ്ട കൗതുകത്തിലാവണം കുട്ടി ഈ പണി ഒപ്പിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാഗേജുകൾ പരിശോധിക്കുന്ന എക്സ്റേ മെഷീനുകൾ പുറത്തു വിടുന്ന വികിരണം 1 മില്ലിറാഡോ അതിന് താഴെയോ ഉള്ള അളവിലാണെന്നും അപകടകരമല്ലെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. സാധാരണയായി അന്തരീക്ഷത്തിലേക്ക് വ്യാവസായിക മേഖല ഒരു കൊല്ലം ശരാശരി 360 മില്ലിറാഡ് എക്സ് വികിരണം പുറത്തു വിടുന്നുണ്ടെന്നും യുഎസ്എഫ്ഡിഎ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ചൈനയിലെ ഡോങ്കുവാൻ റെയിൽവെ സ്റ്റേഷനിൽ സമാനസംഭവം നടന്നിരുന്നു. അന്ന് ഒരു യുവതി തന്റെ ഹാൻഡ്ബാഗ് സംരക്ഷിക്കാൻ മെഷീനിനുള്ളിലേക്ക് കടന്നുകൂടുകയായിരുന്നു. Content Highlights: Girl, 5, goes through train station X-ray machine, China
from mathrubhumi.latestnews.rssfeed https://ift.tt/2SgOLlL
via
IFTTT
No comments:
Post a Comment