71 കോടിക്ക് സ്വന്തമാക്കിയ വീട്ടില്‍ സെറീന വീനസിനായി നീക്കിവെച്ച ഇടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

71 കോടിക്ക് സ്വന്തമാക്കിയ വീട്ടില്‍ സെറീന വീനസിനായി നീക്കിവെച്ച ഇടം

സെറീന വില്യംസും വീനസ് വില്യംസും ടെന്നീസ് ലോകത്തെ ശ്രദ്ധേയരായ സഹോദരിമാരാണ്. ടെന്നീസ് പോലെ തന്നെ കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരാണ് ഇരുവരും. സ്വന്തമായൊരു വീട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വീനസ് സഹോദരി സെറീനക്കു കൂടി അവിടെ പ്രത്യേകമായൊരിടം ഒരുക്കിയിരുന്നു. ഫ്‌ളോറിഡയിലെ ജുപീറ്റര്‍ ഐലന്‍ഡിലാണ് 71 കോടിയിലധികം രൂപ മുടക്കി റിസോര്‍ട്ട് മാതൃകയിലുള്ള വസ്തു വീനസ് സ്വന്തമാക്കിയത്.

മുപ്പത്തിയേഴുകാരിയായ വീനസ് റിട്ടയര്‍മെന്റിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും വിശ്രമത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണോ പുതിയ വീട് വാങ്ങിയതിനു പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്. പുതിയ വീട് വാങ്ങാന്‍ തീരുമാനിച്ചപ്പോഴും സഹോദരി സെറീനയ്ക്കായി പ്രത്യേകം ഇടവും വീനസ് ഒരുക്കിയിട്ടുണ്ട്. സ്ഥിരം സന്ദര്‍ശകരായ സെറീനയ്ക്കും ഭര്‍ത്താവ് അലക്‌സിസ് ഒഹാനിയനും മകള്‍ അലക്‌സിസ് ഒളിമ്പിയയ്ക്കുമായി ഒരു ബെഡ്‌റൂം ഉള്ള ഗസ്റ്റ് ഹൗസോ രണ്ടു ബെഡ്‌റൂമുള്ള പ്രൈവറ്റ് കോട്ടേജോ ആയിരിക്കും കാത്തിരിക്കുന്നത്.

മൂന്നു ബെഡ്‌റൂമുകളുള്ള വീടും രണ്ട് ഗസ്റ്റ് ഹൗസുകളും ചേര്‍ന്ന് കടലിന് സമീപത്താണ് വീട് സ്വന്തമാക്കിയിരിക്കുന്നത്. സ്വിമ്മിങ് പൂളും ഔട്ട്‌ഡോര്‍ കിച്ചണും ബാറും ഉള്ള വീട്ടില്‍ മുമ്പത്തെ വീടുകളിലെപ്പോലെ ടെന്നീസ് കോര്‍ട്ട് ഇല്ലെന്നതും ശ്രദ്ധേയമാണ്. ഹാര്‍ഡ് വുഡ് ഫ്‌ളോറുകളും കമാന ആകൃതിയിലുള്ള സീലിങ്ങുമാണ് വീട്ടിലുള്ളത്. 10,000 ചതുരശ്ര അടിയിലുള്ള പ്രോപ്പര്‍ട്ടിയില്‍ എല്ലാം കൂടി 25 മുറികളാണുള്ളത്.



from mangalam.com https://ift.tt/2GC16Qj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages