മൂന്ന് ചാവേറുകളും 21 തീവ്രവാദികളും കശ്മീരിലേക്ക് നുഴഞ്ഞുകയറി ; പുല്‍വാമയ്ക്ക് പിന്നാലെ രണ്ട് ആക്രമണങ്ങള്‍ കൂടി ജെയ്ഷ് ഇ മുഹമ്മദ് പദ്ധിയിടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

മൂന്ന് ചാവേറുകളും 21 തീവ്രവാദികളും കശ്മീരിലേക്ക് നുഴഞ്ഞുകയറി ; പുല്‍വാമയ്ക്ക് പിന്നാലെ രണ്ട് ആക്രമണങ്ങള്‍ കൂടി ജെയ്ഷ് ഇ മുഹമ്മദ് പദ്ധിയിടുന്നു

ശ്രീനഗര്‍: ഇന്ത്യയ്ക്ക് കനത്ത നാശം വിതച്ച പുല്‍വാമാ ഭീകരാക്രമണത്തിന്റെ വിജയാഹ്‌ളാദത്തില്‍ മറ്റൊരു വമ്പന്‍ ആക്രമണത്തിന് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദി സംഘടന പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 16 നും 17 നും ഇടയിലായി ജെഇഎമ്മിന്റെ പാകിസ്താനിലെ നേതാക്കളും കശ്മീരിലെ ഭീകരരും തമ്മില്‍ നടത്തിയ രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്ത ടെലിഫോണ്‍ സംഭാഷണത്തിലാണ് ഈ വിവരമുള്ളത്.

ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന് വന്‍ നാശനഷ്ടം വരുത്തുന്ന വലിയ മറ്റൊരു സ്‌ഫോടനമാണ് പ്‌ളാന്‍ ചെയ്യുന്നത്. വിവിധ കോണുകളില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ ഏകോപിപ്പിക്കുമ്പോള്‍ ഈ ആക്രമണം ജമ്മുവിലോ കശ്മീരിന് പുറത്തോ ആയിരിക്കാം ലക്ഷ്യമിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. മൂന്ന് ആക്രമണം ലക്ഷ്യമിട്ട് മൂന്ന് ചാവേറുകള്‍ ഉള്‍പ്പെടെ ജെയ്ഷ് ഇ മുഹമ്മദിന്റെ 21 അംഗ സംഘം ഡിസംബറില്‍ കശ്മീരിലേക്ക് നുഴഞ്ഞു കയറിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീര്‍ താഴ്‌വരയ്ക്ക് പുറത്ത് രണ്ടെണ്ണം ഉള്‍പ്പെടെ മൂന്ന് ആക്രമണമാണ് ഇവരുടെ പദ്ധതി.

പുല്‍വാമയില്‍ ചാവേര്‍ സ്‌ഫോടനം നടത്താനുള്ള തയ്യാറെടുപ്പിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട നേരത്തേ ജെയ്ഷ് ഇ മുഹമ്മദ് പുറത്തുവിട്ട വീഡിയോ രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയിട്ടുണ്ട്. ഫെബ്രുവരി 14 ന് സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ സ്‌ഫോടനം നടത്തിയ ആദില്‍ അഹമ്മദിനെ വാഴ്ത്തുന്നതാണ് വീഡിയോ. 40 ജവാന്മാരായിരുന്നു ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം ഈ വിവരം കിട്ടിയതിന് പിന്നാലെ ജാഗ്രതയോടെയാണ് സൈനിക വിഭാഗം പ്രവര്‍ത്തിക്കുന്നത്.



from mangalam.com https://ift.tt/2STXhwB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages