ന്യൂഡൽഹി: കേന്ദ്ര ഇടക്കാല ബജറ്റിൽ റെയിൽവേയ്ക്ക് മാത്രമായി 64,587 കോടി രൂപ സർക്കാർ അനുവദിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ റെയിൽവെയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 1.48 ലക്ഷം കോടിയായിരുന്നു. ഹൈസ്പീഡ് ട്രെയിനുകൾ, ആധുനികവത്കരണം, യാത്രക്കാരുടെ സുരക്ഷ എന്നിവക്കാണ് അടുത്ത വർഷം മുൻഗണന നൽകുന്നത്. കാവൽക്കാരില്ലാത്ത റെയിൽവേ ക്രോസുകൾ രാജ്യത്തില്ലാതായെന്നും ഇടക്കാല ധനകാര്യ മന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. വടക്കു കിഴക്കൻ മേഖലകളിലേക്ക് റെയിൽവേ ചരക്ക് ഗതാഗതം ആരംഭിച്ചു. മേഘാലയയും ത്രിപുരയും റെയിൽവേ മാപ്പിൽ വന്നു. സർവീസ് നടത്തുന്ന 100 വിമാനത്താവളങ്ങൾ രാജ്യത്തുണ്ട്. റെയിൽവേയ്ക്ക് അപകട രഹിതമായ കാലമാണ് കടന്നു പോയത്. രാജ്യത്ത് ഓരോ ദിവസവും 27 കിലോമീറ്റർ റോഡ് നിർമിക്കപ്പെടുന്നുണ്ട്. Content Highlights:union budjet 2019 allocates Rs 64,000 Crore for Railways
from mathrubhumi.latestnews.rssfeed http://bit.ly/2DNkR4A
via
IFTTT
No comments:
Post a Comment