45 വര്‍ഷം മുന്‍പ് കാണാതായ 11 കാരി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം; പ്രതി അറസ്റ്റില്‍; പ്രതിയെ കണ്ടെത്തിയത് ഡിഎന്‍എ പരിശോധനയിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

45 വര്‍ഷം മുന്‍പ് കാണാതായ 11 കാരി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം; പ്രതി അറസ്റ്റില്‍; പ്രതിയെ കണ്ടെത്തിയത് ഡിഎന്‍എ പരിശോധനയിലൂടെ

കാലിഫോര്‍ണിയ: 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കൊലപാതകമാണെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പ്രതിയായ 72കാരനെ പോലീസ് അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയ സ്വദേശിനി ലിന്‍ഡ ഒ'കീഫിനെയാണ് 1973ല്‍ കാണാതായതും പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്.

സമ്മര്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. വാനില്‍ എത്തിയ ഒരു അപരിചിതനോട് സംസാരിക്കുന്ന പെണ്‍കുട്ടിയെ ആണ് അവസാനമായി കണ്ടത്. നാലര പതിറ്റാണ്ടു നീണ്ട അന്വേഷണത്തിലാണ് പ്രതിയായ ജെയിംസ് നീല്‍ (72) ന്റെ അറസ്റ്റ് ന്യുപോര്‍ട്ട് ബീച്ച് പോലീസ് രേഖപ്പെടുത്തിയത്. ഇക്കാലമത്രയും ലിന്‍ഡയുടെ പുഞ്ചിരിക്കുന്ന ചിത്രം പോലീസ് സ്‌റ്റേഷന്റെ ചുമരില്‍ ഇടംപിടിച്ചിരുന്നു.

കൊളറാഡോ സ്വദേശിയാണ് അറസ്റ്റിലായ ജെയിംസ് നീല്‍. 1990ല്‍ ലോസ് സാഞ്ചലസില്‍ 11കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ലിന്‍ഡയുടെ കൊലയാളിയുടെ വിവരവും പോലീസ് പുറത്തുവിട്ടത്. കൊല്ലപ്പെട്ട ലിന്‍ഡയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച അജ്ഞാതന്റെ ഡി.എന്‍.എ സാംപിള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം . കഴിഞ്ഞ മാസം പുറത്തുവിട്ട വംശാവലി സംബന്ധിച്ച ഡാറ്റയില്‍ നിന്നാണ് പ്രതിയുടെ ഡി.എന്‍.എ പോലീസ് തിരിച്ചറിഞ്ഞത്. തങ്ങളുടെ പൂര്‍വ്വികരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ് പൗരന്മാര്‍ ഡാറ്റ ബാങ്കിലേക്ക് ഡി.എന്‍.എ സാംപിള്‍ നല്‍കിയത്.

അതേസമയം, കുടുംബത്തിലും സമൂഹത്തിലും മാന്യനായിരുന്ന ജെയിംസ് നീലിന്റെ അറസ്റ്റ് അവരെ ശരിക്കും ഞെട്ടിച്ചു. ഇതേകുറിച്ച് പ്രതികരിക്കാനില്ലെന്നാണ് കുടുംബം പറയുന്നത് . ഇത്തരമൊരു കൃത്യം ചെയ്യാന്‍ നീലിന് കഴിയുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹത്തിന്റെ തൊഴിലുടമ പറയുന്നു.

കഴിഞ്ഞ ദിവസമാണ് 1990ല്‍ കാണാതായി കൊല്ലപ്പെട്ട 11കാരന്‍ വില്യം ടില്ലെറ്റിന്റെ ഘാതകന്‍ എഡ്‌വേര്‍ഡ് ജൊനെല്‍ തോമസി (50)നെ പോലീസ് അറസ്റ്റു ചെയ്തത്. ഇംഗലിവുഡിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയാണ് വില്യമിനെ കാണാതായത്. രാത്രിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ കേസിലും പ്രതിയെ കുടുക്കിയത് ഡി.എന്‍.എ പരിശോധനയിലൂടെയായിരുന്നു.



from mangalam.com https://ift.tt/2GSdzi4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages