മുംബൈ: 2019ലെ ദീർഘകാല നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി സൂചികയിൽ മുന്നേറ്റം. സെൻസെക്സ് 403.65 പോയന്റ് ഉയർന്ന് 35756.26ലെത്തി. നിഫ്റ്റി 10,735.50 നിലവാരത്തിലുമെത്തി.131.10 പോയന്റാണ് നേട്ടം. ബാങ്ക്, ഊർജം, ലോഹം,ഐടി, ഫാർമ, വാഹനം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിനുപിന്നിൽ. ഇന്ത്യബുൾസ് ഹൗസിങ്, വേദാന്ത, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഹിൻഡാൽകോ, ഐഒസി, ടെക് മഹീന്ദ്ര, വിപ്രോ, യെസ് ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ, എസ്ബിഐ, റിലയൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സീ എന്റർടെയ്ൻമെന്റ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി ഇൻഫ്രടെൽ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends close to 10,750, Sensex up 403 pts
from mathrubhumi.latestnews.rssfeed https://ift.tt/2E7ic55
via
IFTTT
No comments:
Post a Comment