ന്യൂഡൽഹി: ഉത്തർപ്രദേശിൽ സഖ്യം രൂപീകരിച്ച ബിഎസ്പി-എസ്പി കക്ഷികളുടെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ പ്രഖ്യാപനമായി. ലോക് സഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി 38 സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി 37 സീറ്റുകളിലും മത്സരിക്കും. ആകെയുള്ള 80 സീറ്റുകളിൽ 75 സീറ്റുകളുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. ബാക്കി അഞ്ച് സീറ്റുകളുടെ കാര്യത്തിൽ ചർച്ച തുടരുകയാണെന്നാണ് റിപ്പോർട്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയും ബിഎസ്പിയും തമ്മിൽ കഴിഞ്ഞ മാസമാണ് സഖ്യം രൂപീകരിച്ചത്. ഇതിനു പിന്നാലെതന്നെ ഇരു പാർട്ടികളും തമ്മിൽ സീറ്റ് വിഭജന ചർച്ചകളും ആരംഭിച്ചിരുന്നു. സീറ്റുകൾ തുല്യമായി പങ്കിടാനായിരുന്നു ധാരണയെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതു പ്രകാരം ബിഎസ്പിയേക്കാൾ ഒരു സീറ്റ് കുറവാണ് എസ്പിക്ക് ലഭിച്ചിട്ടുള്ളത്. Content Highlights:Mayawati, Akhilesh Yadav, Seat-Sharing SP and BSP in UP
from mathrubhumi.latestnews.rssfeed https://ift.tt/2It5umz
via
IFTTT
No comments:
Post a Comment