തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴ ചുമത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴ ചുമത്തി

ആലപ്പുഴ: മുന്‍ മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ. ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിന് 2.73 കോടി രൂപയാണ് നഗരസഭ പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചു കളയുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ലേക്ക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നഗരസഭയുടെ നടപടി. അനധികൃതമെന്ന് കണ്ടെത്തിയ കെട്ടിടങ്ങളില്‍ 10 എണ്ണം കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് 2012 മുതല്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതര്‍ തന്നെ സമ്മതിച്ചിരുന്നു.

15 ദിവസത്തിനകം റിസോര്‍ട്ട് പൊളിച്ചുകളയണമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിര്‍മ്മാണം ക്രമവല്‍ക്കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴ ചുമത്തിയത്.



from mangalam.com http://bit.ly/2tt98T9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages