25 തവണ വിളിച്ചിട്ടും മന്ത്രി ഫോണെടുത്തില്ല;കേന്ദ്ര പദ്ധതികളോട് കേരളത്തിന് അവഗണനയെന്ന് കണ്ണന്താനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

25 തവണ വിളിച്ചിട്ടും മന്ത്രി ഫോണെടുത്തില്ല;കേന്ദ്ര പദ്ധതികളോട് കേരളത്തിന് അവഗണനയെന്ന് കണ്ണന്താനം

കോട്ടയം: വിനോദസഞ്ചാരമേഖലയിൽ കേന്ദ്രസർക്കാർ അനുവദിക്കുന്ന പദ്ധതികൾ കേരളസർക്കാർ വേണ്ടരീതിയിൽ നടപ്പാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.അടുത്ത ദിവസങ്ങളിൽ നിർമാണം ആരംഭിക്കുന്ന പദ്ധതികളെക്കുറിച്ച് പറയുന്നതിന് ഇടയ്ക്കായിരുന്നു വിമർശനം. കേന്ദ്രസർക്കാർ, ഇവിടെ നടത്തുന്ന പരിപാടികളിൽനിന്ന് കേരള ടൂറിസം ഡെവലപ്പമെന്റ് കോർപ്പറേഷനെ ഒഴിവാക്കുന്നെന്ന് ചൂണ്ടിക്കാട്ടി, അടുത്തിടെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചെന്ന് വാർത്ത വന്നിരുന്നു. അതിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും കണ്ണന്താനം അറിയിച്ചു.കേന്ദ്രവിനോദസഞ്ചാരവകുപ്പ് കേരളത്തിൽ എന്ത് പരിപാടി നടത്തിയാലും മുഖ്യമന്ത്രിയെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും താൻ കത്തിലൂടെ അറിയിക്കാറുണ്ട്. അടുത്തിടെ, കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിക്കും അയച്ച കത്തുകളുടെ പകർപ്പും കണ്ണന്താനം ഹാജരാക്കി.ഈ മര്യാദ കേരളസർക്കാർ തിരിച്ചുകാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഒരുമന്ത്രിയെ കഴിഞ്ഞ ദിവസം 25 തവണ ഫോണിൽ വിളിച്ചു. അദ്ദേഹം എടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. എന്നാൽ, മന്ത്രി ആരെന്ന് പറയാൻ കണ്ണന്താനം വിസമ്മതിച്ചു.കേന്ദ്രസർക്കാർ നൂറ് ശതമാനം തുകയും നൽകുന്ന പദ്ധതികളാണ് കേരളത്തിലെ ടൂറിസം മേഖലയിൽ നടപ്പാക്കുന്നത്. കേന്ദ്രസർക്കാർ 550 കോടിയിലേറെ രൂപയുടെ പദ്ധതികൾ കേരളത്തിന് നൽകി.ശബരിമല-പമ്പ-എരുമേലി എന്നിവിടങ്ങളിലെ വികസനത്തിനായി നൽകിയ 99.99 കോടിരൂപ രണ്ടുവർഷമായി ചെലവഴിച്ചിട്ടില്ല. കേന്ദ്രത്തിൽനിന്ന് തന്നത് ചെലവഴിക്കാതെ കഴിഞ്ഞ സംസ്ഥാനബജറ്റിൽ ശബരിമലയ്ക്കായി കോടികൾ മാറ്റിവെച്ചെന്ന് പറയുന്നതിൽ കാര്യമുണ്ടോയെന്ന് ജനം വിലയിരുത്തും.രാജ്യത്തെ ടൂറിസം വരുമാനത്തിന്റെ മഹാഭൂരിപക്ഷവും ആത്മീയടൂറിസത്തിൽനിന്നായതുകൊണ്ടാണ് വിവിധ ആരാധനാലയങ്ങളിലെ അടിസ്ഥാനസൗകര്യവികസനത്തിന് തുക അനുവദിച്ചത്.കേന്ദ്രം കേരളത്തിന് അനുവദിച്ച ടൂറിസം പദ്ധതികൾ ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ശിവഗിരി തീർഥാടന സർക്യൂട്ട് വികസനം-69.47 കോടി രൂപ ( നിർമാണോദ്ഘാടനം ഫെബ്രുവരി 10-ന് രാവിലെ ഒൻപതിന് ശിവഗിരിയിൽ നടക്കും).133 ആരാധനാലയങ്ങളുടെ വികസനത്തിനായി കേരള സ്പിരിറ്റ്വൽ സർക്യൂട്ട് -85.23 കോടി രൂപ (നിർമാണജോലികൾ 16-ന് 3.30-ന് പത്തനംതിട്ടയിൽ മിസോറം ഗവർണർ കുമ്മനം രാജശഖരൻ ഉദ്ഘാടനം ചെയ്യും).ഗവി-വാഗമൺ-തേക്കടി വികസനം-76.55 കോടി രൂപ പദ്ധതി ഉദ്ഘാടനം 17-ന് 11.30-ന് വാഗമണിൽ നടക്കും.പദ്മനാഭസ്വാമിക്ഷേത്രം-ആറന്മുള-ശബരിമല വികസനം-94.44 കോടി രൂപ.പ്രസാദം സ്കീമിൽ ഗുരുവായൂർ വികസനം-46 കോടി .മലബാർ ക്രൂസ് ടൂറിസം വികസനം-80.37 കോടി രൂപ.തൃശ്ശൂരിലും കാഞ്ഞിരപ്പള്ളിയിലും സാംസ്കാരികോത്സവംപ്രളയത്തെത്തുടർന്ന് കേരളത്തിൽ വിനോദസഞ്ചാരം കുറഞ്ഞതുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തൃശ്ശൂരിലും കാഞ്ഞിരപ്പള്ളിയിലും സാംസ്കാരികോത്സവം നടത്തും. പത്ത് സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇവിടങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കും. തൃശ്ശൂരിൽ ഫെബ്രുവരി 23-നും കാഞ്ഞിരപ്പള്ളി അമൽജ്യോതിയിൽ 24-നുമാണ് മേള. പ്രവേശം സൗജന്യമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2WVt4v5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages