വെല്ലിങ്ടൺ: ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിൽ ന്യൂസീലൻഡിന് 253 റൺസ് വിജയലക്ഷ്യം. ഇന്ത്യയുടെ മുൻനിര തകർന്നുവീണപ്പോൾ പൊരുതിക്കയറിയ അമ്പാട്ടി റായുഡുവും വിജയ് ശങ്കറും ഹാർദിക് പാണ്ഡ്യയും സ്കോർ 250 കടത്തുകയായിരുന്നു. റായുഡു 113 പന്തിൽ എട്ടു ഫോറും നാല് സിക്സുമടക്കം 90 റൺസടിച്ചു. വിജയ് ശങ്കർ 64 പന്തിൽ 45 റൺസ് സംഭാവന ചെയ്തപ്പോൾ പാണ്ഡ്യ അവസാന ഓവറുകളിൽ അടിച്ചുതകർത്തു. 22 പന്ത് മാത്രം ചെലവഴിച്ച് 45 റൺസാണ് പാണ്ഡ്യ ഇന്ത്യൻ സ്കോറിൽ ചേർത്തത്.മാറ്റ് ഹെന്റി 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തപ്പോൾ ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. നീഷാം ഒരു വിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 10 ഓവറിനിടയിൽ നാല് മുൻനിര വിക്കറ്റുകൾ നഷ്്ടമായി. അഞ്ചാം ഓവറിൽ രോഹിത് ശർമ്മ മാറ്റ് ഹെന്റിയുടെ പന്തിൽ ബൗൾഡായപ്പോൾ തൊട്ടടുത്ത ഓവറിൽ ധവാനെ ബോൾട്ട് തിരിച്ചയച്ചു. രോഹിത് രണ്ട് റൺസ് സംഭാവന ചെയ്തപ്പോൾ ആറു റൺസായിരുന്നു ധവാന്റെ സ്കോർ. പിന്നീട് ഇന്ത്യയുടെ യുവപ്രതീക്ഷ ശുഭ്മാൻ ഗില്ലിന്റെ അവസരമായിരുന്നു. എന്നാൽ 11 പന്തിൽ ഏഴ് റൺസടിച്ച ഗില്ലിനെ ഹെന്റി തിരിച്ചയച്ചു. പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ ധോനിക്കും കാര്യമായൊന്നും ചെയ്യാനായില്ല. ആറു പന്ത് നേരിട്ട് ഒരൊറ്റ റൺ അടിച്ച ധോനി ബോൾട്ടിന് മുന്നിൽ മുട്ടുമക്കി. ഇതോടെ നാല് വിക്കറ്റിന് 18 റൺസ് എന്ന നിലയിൽ ഇന്ത്യ തകർന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അമ്പാട്ടി റായിഡുവും വിജയ് ശങ്കറും ഇന്ത്യയെ കൈപ്പിടിച്ചുയർത്തി. ഇരുവരും 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 64 പന്തിൽ നാല് ഫോറടക്കം 45 റൺസടിച്ച ശങ്കർ റൺഔട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നീട് ആറാം വിക്കറ്റിൽ റായുഡുവും കേദർ ജാദവും ചേർന്ന് 74 റൺസ് അടിച്ചെടുത്തു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റായുഡുവിനെ 90 റൺസെടുത്ത് നിൽക്കെ മാറ്റ് ഹെന്റി റായുഡുവിനെ പുറത്താക്കുകയായിരുന്നു. ഇതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. 34 റൺസെടുത്ത കേദർ ജാദവിനേയും ഹെന്റി പുറത്താക്കിയതോടെ ഹാർദിക് പാണ്ഡ്യ എട്ടാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ചു. ഇരുവരും 45 റൺസ് അടിച്ചെടുത്തു. 22 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും നേടി പാണ്ഡ്യ 45 റൺസ് സംഭവാന ചെയ്തു. പാണ്ഡ്യയുടെ ഈ അതിവേഗ ഇന്നിങ്സാണ് ഇന്ത്യയുടെ സ്്കോർ 250 കടത്തിയത്. പാണ്ഡ്യ പുറത്തായതിന് പിന്നാലെ ഭുവനേശ്വറും (6) ക്രീസ് വിട്ടു. ഇന്നിങ്സ് അവസാനിക്കാൻ ഒരു പന്ത് ബാക്കി നിൽക്കെ അവസാന വിക്കറ്റായി ഷമിയും (1) പുറത്തായി. ബോൾട്ടിന്റെ ഏറിൽ ഷമി റൺഔട്ടാകുകയായിരുന്നു. ആദ്യ മൂന്ന് ഏകദിനങ്ങളിലും വിജയിച്ച് പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് പിഴച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏഴാമത്തെ ഏകദിന സ്കോറിനാണ് ഇന്ത്യ പുറത്തായത്. 30.5 ഓവറിൽ 92 റൺസിന് ഓൾഔട്ടായി. Content Highlights: India vs New Zealand Fifth Odi
from mathrubhumi.latestnews.rssfeed http://bit.ly/2DRqdfm
via
IFTTT
No comments:
Post a Comment