എഫ്എംഎസിലെ എല്ലാവര്‍ക്കും ജോലി: ശരാശരി ശമ്പളം 23.2 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

എഫ്എംഎസിലെ എല്ലാവര്‍ക്കും ജോലി: ശരാശരി ശമ്പളം 23.2 ലക്ഷം

ന്യൂഡൽഹി: ഡൽഹിയിലെ ഫാക്കൽറ്റി ഓഫ് മാനേജുമെന്റ് സ്റ്റഡീസിലെ വിദ്യാർഥികൾക്കെല്ലാം ജോലി ലഭിച്ചു. 2017-19 ബാച്ചിലെ വിദ്യാർഥികൾക്കാണ് കാമ്പസ് പ്ലെയ്സ്മെന്റ് വഴി ജോലി ലഭിച്ചത്. ശരാശരി വാർഷിക ശമ്പളം 23.2 ലക്ഷം രൂപയാണ് കമ്പനികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2.1 ലക്ഷം കൂടുതലാണിത്. ബാച്ചിലെ മികച്ച 100 പേർക്ക് 27 ലക്ഷമാണ് ശമ്പളം. കഴിഞ്ഞവർഷം ഇത് 26 ലക്ഷം രൂപയായിരുന്നു. ശരാശരി ശമ്പളത്തിൽ 18 ശതമാനം വർധനവാണുള്ളത്. വനിതാ ഉദ്യോഗാർഥികൾക്ക് 25.1 ലക്ഷമാണ് ശരാശരി ശമ്പളം. കഴിഞ്ഞ വർഷം ഇത് 21.3 ലക്ഷമായിരുന്നു. സെയിൽസ്, മാർക്കറ്റിങ് വിഭാഗത്തിലെ ജോലിയാണ് 25 ശതമാനംപേരും തിരഞ്ഞെടുത്തിട്ടുള്ളത്. നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ബിഎംഡബ്ല്യു, മെക്കിൻസി, ഗൂഗിൾ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ജോലി വാഗ്ദാനം ചെയ്തിട്ടുള്ളത്. All FMS students of 2017-19 batch get job


from mathrubhumi.latestnews.rssfeed https://ift.tt/2GVPHKm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages