പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഡിസംബറില്‍ തന്നെ കശ്മീരില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്ന ചാവേര്‍ ബോംബറുകളുമായി ആണ് ഇവര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയത്. കശ്മീരര്‍ താഴ്‌വരയില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളുടെ പിന്നിലും ഇവരാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ അനന്തരവന്‍ മുഹമ്മദ് ഉമൈറിന്റെയും കമ്രാന്റെയും നേതൃത്വത്തിലാണ് സംഘം അതിര്‍ത്തി കടന്നത്. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടിരുന്നു. മസൂദ് അസറിന്റെ മറ്റൊരു അനന്തരവന്‍ ഉസ്മാന്‍ ഹൈദര്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഉസ്മാന്റെ കൊലപാതകത്തിനും പാര്‍ലമെന്റ് ആക്രമണക്കേസില പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിലുമുള്ള പ്രതികാരമാണ് പുല്‍വാമ ആക്രമണത്തിന് പിന്നിലെന്നാണ് ഭീകരര്‍ വ്യക്തമാക്കിയത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി മോഡി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മസൂദ് അസറിന്റെ ഇളയ സഹോദരന്‍ റൗഫ് അസ്ഗര്‍ പാകിസ്താനില്‍ റാലിയില്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഈ മാസം അഞ്ചിന് പുറത്തുവന്നിരുന്നു.
മൂന്ന് ചാവേറുകളില്‍ ആദില്‍ അഹമ്മദ് ദര്‍ കശ്മീര്‍ സ്വദേശിയാണ്. 14ന് നടന്ന സ്‌ഫോടനത്തിന് ആദിലിനെ തെരഞ്ഞെടുത്തപ്പോള്‍ മറ്റു രണ്ടു ചാവേറുകളെ കശ്മീരില്‍ മറ്റിടങ്ങളില്‍ ആക്രമണത്തിനാണ് നിയോഗിച്ചിരുന്നത്.
from mangalam.com http://bit.ly/2SKzzCR
via IFTTT
No comments:
Post a Comment