സാംസങ് ഗാലക്‌സി ഫോള്‍ഡ് പുറത്തിറക്കി; ഏപ്രില്‍ മുതല്‍ വില്‍പന വില 1.40 ലക്ഷം രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

സാംസങ് ഗാലക്‌സി ഫോള്‍ഡ് പുറത്തിറക്കി; ഏപ്രില്‍ മുതല്‍ വില്‍പന വില 1.40 ലക്ഷം രൂപ

ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫോൾഡബിൾ സ്ക്രീൻ സ്മാർട്ഫോണുമായി സാംസങ് എത്തിയിരിക്കുന്നു. ഗാലക്സി പരമ്പരയുടെ പത്താം വാർഷികത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ബിൽ ഗ്രഹാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സാംസങ് വഴിത്തിരിവായിമാറിയേക്കാവുന്ന ഗാലക്സി ഫോൾഡ് സ്മാർട്ഫോൺ അവതരിപ്പിച്ചത്. മുമ്പ് 1977 ൽ സ്റ്റീവ് ജോബ്സ് ആപ്പിൾ 2 കംപ്യൂട്ടർ അവതരിപ്പിച്ചതും ഇതേ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു. മടക്കാൻ സാധിക്കുന്ന സ്ക്രീനുകളുള്ള സ്മാർട്ഫോണുകളുടെ യുഗത്തിനാണ് സാംസങ് ഇതുവഴി തുടക്കമിടുന്നത്. 4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്ക്രീനുകളാണ് സാംസങ് ഗാലക്സി ഫോൾഡിനുള്ളത്. ഒരു സ്മാർട്ഫോൺ സ്ക്രീനും ടാബ് ലെറ്റ് സ്ക്രീനും ഒന്നിച്ചു ചോർത്തൊരു ഉപകരണം ഉണ്ടാക്കിയാൽ എന്തായിരിക്കും? അതാണ് ഗാലക്സി ഫോൾഡ്. അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യാൻ കഴിയുന്ന ചെറിയൊരു സ്ക്രീൻ ആണ് ഫോണിന് പുറത്തുള്ളത്. ആപ്പുകൾ തുറക്കുന്നത് ഉൾപ്പടെ. ഇന്ന് വിപണിയിൽ ലഭ്യമായ സ്്മാർട്ഫോണുകളിൽ സാധിക്കുന്ന കാര്യങ്ങളെല്ലാം ഈ സ്ക്രീനിൽ സാധ്യമാണ്. എന്നാൽ ചില കാര്യങ്ങൾക്ക് ഈ സ്ക്രീൻ പോരാതെ വരും. വീഡിയോ കാണാൻ, ഈ ബുക്ക് വായിക്കാൻ, ഡോക്യുമെന്റുകൾ പരിശോധിക്കാൻ പോലുള്ള ആവശ്യങ്ങൾക്ക് വലിയ സ്ക്രീൻ ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളിൽ ഗാലക്സി ഫോൾഡിനുള്ളിലുള്ള വലിയ സ്ക്രീൻ ഉപയോഗിക്കാം. രണ്ട് സ്ക്രീനുകളും തമ്മിൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതായത് ചെറിയ സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു വീഡിയോ വലിയ സ്ക്രീൻ തുറക്കുന്നതോടെ കൂടുതൽ വലിപ്പത്തിൽ ആ സ്ക്രീനിലേക്ക് മാറുന്നു. ആപ്പുകളും ഇതുപോലെ മാറി മാറി ഉപയോഗിക്കാം. മൂന്ന് ആപ്പുകൾ ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്ന മൾടി ടാസ്ക് സൗകര്യവും ഇതിലുണ്ട്. മൂന്ന് ആപ്ലിക്കേഷനുകൾ ഒരേ സമയം ഉപയോഗിക്കാൻ സൗകര്യം ഒരുക്കുന്ന ആദ്യ സ്മാർട്ഫോൺ ആണിത്. ആറ് ക്യാമറകളാണ് ഫോണിലുള്ളത്. ഫോണിന് പിൻ ഭാഗത്തായി മൂന്ന് ക്യാമറകളും സെൽഫിയ്ക്ക് വേണ്ടി ഫോണിന്റെ മടക്കിനുള്ളിൽ കണ്ട് ക്യാമറകളും. ചെറിയ സ്ക്രീനിന് മുകളിലൊയി ഒരു ക്യാമറയും ആണുള്ളത്. അധികം കാത്തിരിക്കാതെ തന്നെ ആവശ്യക്കാർക്ക് ഫോൺ സ്വന്തക്കാനുള്ള സൗകര്യമൊരുങ്ങും. ഏപ്രിൽ 26 മുതൽ ഫോൺ വിൽപന തുടങ്ങുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 1980 ഡോളറാണ് ഫോണിന് വില. ഇത് ഇന്ത്യയിൽ 140867 വരും. എന്നാൽ ഇന്ത്യൻ വിപണി ഉൾപ്പടെ മറ്റു വിപണികളിലേ എന്ന് ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സവിശേഷതകൾ ഉള്ളിൽ 7.3 ഇഞ്ച് ക്യൂ.എക്സ്.ജി.എ പ്ലസ് ഡിസ്പ്ലേ (4:2:3 സ്ക്രീൻ ബോഡി അനുപാതം) പുറത്ത് 4.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ (21.9 അനുപാതത്തിൽ ) ഇരുവശങ്ങളിലുമായി രണ്ട് ബാറ്ററികൾ. ആകെ 4,380 എംഎഎച്ച് ശേഖരണ ശേഷി 7 എൻഎം പ്രൊസസർ പേര് വെളിപ്പെടുത്തിയിട്ടില്ല 512 ജിബി സ്റ്റോറേജ്, 12 ജിബി റാം വയർലെസ് പവർ ഷെയർ ഫീച്ചർ 16 എംപി, 12 എംപി, 12 എംപി സെൻസറുകൾ ഫോണിന് പിൻഭാഗത്ത് 10 എംപി 8 എംപി ക്യാമറകൾ വലിയ സ്ക്രീനിന് മുകളിലായി ചെറിയ സ്ക്രീനിന് മുകലിൽ 10 എംപിയുടെ മറ്റൊരു ക്യാമറ സെൻസറും സാസങിന്റെ വൺ യുഐ ഇന്റർ ഫെയ്സിൽ പ്രവർത്തനം Content Highlights:Samsung Galaxy Fold launched price of $1980 from april


from mathrubhumi.latestnews.rssfeed https://ift.tt/2ty0geS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages