വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറടക്കം 165 തസ്തികകളിലേക്കുള്ള അപേക്ഷാ സ്വീകരണം പൂർത്തിയായി. ജനുവരി 30 ആയിരുന്നു അവസാന തീയതി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാകാൻ 12,54,961 പേർ അപേക്ഷിച്ചു. ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർക്ക് 80,515 അപേക്ഷ ലഭിച്ചു. കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിന് 40,996 പേർ അപേക്ഷിച്ചു. സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിലേക്കുള്ള കംപ്യൂട്ടർ അസിസ്റ്റന്റാകാൻ 33,941 പേരുടെ അപേക്ഷ ലഭിച്ചു. വിവിധ വകുപ്പുകളിൽ എൽ.ഡി. ടൈപ്പിസ്റ്റിന് അപേക്ഷിച്ചത് 33,435 പേർ. സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റിന്റെ രണ്ടാമത്തെ വിജ്ഞാപനത്തിന് 30,577 അപേക്ഷകളാണ് ലഭിച്ചത്. പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ സിവിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയ്ക്ക് അപേക്ഷ നൽകിയത് 30,576 പേർ. വനിതാശിശുവികസന വകുപ്പിൽ ഐ.സി.ഡി.എസ്. സൂപ്പർവൈസർക്ക് 17,332 പേരുടെ അപേക്ഷകൾ ലഭിച്ചു. 2018 ഡിസംബർ 29-നും 31-നുമായി രണ്ടു ഘട്ടത്തിൽ 165 തസ്തികകളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് പത്ത് ലക്ഷം അപേക്ഷകളാണ് പ്രതീക്ഷിച്ചതെങ്കിലും പന്ത്രണ്ടര ലക്ഷം കടന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്; ഒന്നര ലക്ഷം. സഹകരണ വകുപ്പിലെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷകർ 80,000 കടന്നു. ഇതിലേക്ക് തസ്തികമാറ്റത്തിന് വിജ്ഞാപനം ക്ഷണിച്ചിരുന്നില്ല. വിവിധ വകുപ്പുകളിൽ എൽ.ഡി. ടൈപ്പിസ്റ്റിനും ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരത്താണ്- 6196 പേർ. കഴിഞ്ഞ തവണ 4000 പേരാണ് ഇവിടെ അപേക്ഷ നൽകിയത്. കെ.ജി.ടി.ഇ. പരീക്ഷാഫലം ജനുവരിയിൽ തന്നെ പ്രസിദ്ധീകരിച്ചതിനാൽ എൽ.ഡി ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൻ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകൾക്ക് കൂടുതൽ പേർക്ക് അപേക്ഷിക്കാനായി. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർക്ക് കാൽലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചു. Content Highlights:12.54 lakh applicants for village extension officer post
from mathrubhumi.latestnews.rssfeed http://bit.ly/2t8lMGF
via
IFTTT
No comments:
Post a Comment