ഉന: OROP(ഒരേ റാങ്ക് ഒരേ പെൻഷൻ )എന്നത് കോൺഗ്രസിന് ഒൺലി രാഹുൽ ഒൺലി പ്രിയങ്ക ആണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാ. കഴിഞ്ഞ എഴുപത് വർഷമായി രാജ്യത്തെ സേനാവിഭാഗത്തെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് സേനാവിഭാഗത്തിലെ ഒരേ റാങ്കിലുള്ളവർക്ക് ഒരേ പെൻഷൻ അനുവദിച്ചത്. എന്നാൽ കോൺഗ്രസും അതേ ഒ ആർ ഒ പി പിൻതുടരുന്നുണ്ട്. പക്ഷേ കോൺഗ്രസിന് അത് ഒൺലി രാഹുൽ ഒൺലി പ്രിയങ്ക ആണെന്നായിരുന്നു അമിത് ഷാ യുടെ പരിഹാസം. ഉനയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു കോൺഗ്രസിനേയും രാഹുൽഗാന്ധിയേയും പ്രിയങ്കഗാന്ധിയേയും അമിത് ഷാ പരിഹസിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീപ്രവേശനത്തെക്കുറിച്ചുള്ള വാർത്തകൾ ഉണ്ടായത്. ഇതിനെതിരേ സമ്മിശ്ര പ്രതികരണമായിരുന്നു വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നുമുണ്ടായത്. Content Highlights:'Congress's OROP is Only Rahul Only Priyanka': Amit Shah
from mathrubhumi.latestnews.rssfeed http://bit.ly/2B6VQzM
via
IFTTT
No comments:
Post a Comment