പത്തനംതിട്ട: കലാപം ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ട് നേതാക്കള്‍ വീട്ടില്‍ കിടന്നു സുഖമായി ഉറങ്ങുമ്പോള്‍ ഇവരുടെ വാക്കുകള്‍ കേട്ട് പൊതുമുതല്‍ നശിപ്പിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്യുന്ന അണികള്‍ കേസിലും പുക്കേറിലും പെട്ട് ഗതികിട്ടാതെ അലയുമെന്ന് മുന്‍ യുവമോര്‍ച്ചാ നേതാവ്.
അണികള്‍ കേസില്‍ പെട്ടാല്‍ തിരിഞ്ഞുനോക്കാന്‍ പോലും ആരുമില്ലെന്ന് വ്യക്തമാക്കി യുവമോര്‍ച്ച പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റും സംഘടന വിട്ടയാളുമായ സിബി സാം തോട്ടത്തില്‍ ആണ് ഫേസ്ബുക്കിലൂടെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. കേസില്‍പെട്ട ആറന്മുള മണ്ഡലം പ്രസിഡന്റ് ഹരീഷ് കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തതെന്ന ആരോപണത്തിനെതിരേ ഇട്ട കുറിപ്പിലായിരുന്നു വിമര്‍ശനം.
കേസിലെ രണ്ടാം പ്രതിയായ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍ ആരുമറിയാതെ ഹൈക്കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം എടുത്തെന്നും കൂട്ടുപ്രതികളായ യുവമോര്‍ച്ച നേതാക്കള്‍ക്ക് ജാമ്യം നേടിക്കൊടുക്കാന്‍ ശ്രമം നടത്തിയില്ലെന്നും ആരോപിച്ചിട്ടുണ്ട്. അതേസമയം ഇതേ കേസില്‍ പോലീസിനെ ആക്രമിച്ച ചില യുവമോര്‍ച്ചാ നേതാക്കള്‍ പൊടികൈകള്‍ കാട്ടി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവായെന്നും ആരോപിക്കുന്നു.
പത്തനംതിട്ടയിലെ ഒരു ജില്ലാ സെക്രട്ടറിയാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും ശബരിമല വിധി വന്നശേഷം ഇയാള്‍ നിലയ്ക്കല്‍ വരെ പോലും പോയില്ലെന്നും അതുകൊണ്ട് പ്രതിയായില്ലെന്നും പോസ്റ്റില്‍ പറയുന്നു. പത്തനംതിട്ട ജില്ലയില്‍ ബിജെപിയ്ക്ക് 14 ജില്ലാ ഭാരവാഹികളും അഞ്ച് മണ്ഡലം പ്രസിഡന്റുമാരും ഉണ്ടെങ്കിലും എല്ലാവരും സഹകുടുംബം സ്വന്തം വീട്ടില്‍ അന്തിയുറങ്ങിയെന്നും പോസറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
from mangalam.com http://bit.ly/2AZkAdn
via IFTTT
No comments:
Post a Comment