ഊരിപ്പിടിച്ച കത്തികള്‍ നേരിട്ടയാള്‍ക്ക് എന്തിനാണ് 28 വണ്ടി പോലീസുകാരുടെ സുരക്ഷ: ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ഊരിപ്പിടിച്ച കത്തികള്‍ നേരിട്ടയാള്‍ക്ക് എന്തിനാണ് 28 വണ്ടി പോലീസുകാരുടെ സുരക്ഷ: ചെന്നിത്തല

തിരുവനന്തപുരം : ഊരിപ്പിടിച്ച കത്തികള്‍ നേരിട്ടയാള്‍ക്ക് എന്തിനാണ് 28 വണ്ടി പോലീസുകാരുടെ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പിണറായി വിജയനെ ആരെന്ത് ചെയ്യാനാണ്. പിന്നെന്തിനാണ് 28 വണ്ടിയും ആംബുലന്‍സുമൊക്കെ.

മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ടെന്നല്ല, പക്ഷേ ഒരു മര്യാദ വേണ്ടേ...? എന്താണ് ഈ നാട്ടില്‍ നടക്കുന്നത്. ഊരിപിടിച്ച കത്തിയും വാളുമൊക്കെ നേരിട്ടയാളാണ് പിന്നെ എന്തിനാണ് 28 പൊലീസ് വണ്ടികളുമായി നടക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ആയിരം ദിവസം കൊണ്ട് ആയിരം പേര്‍ക്കുപോലും ഉപകരിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ആണുങ്ങള്‍ തുടങ്ങി വച്ച പദ്ധതികളാണ് ഈ സര്‍ക്കാര്‍ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത്. വ്യക്തിത്വവും നട്ടെല്ലുമുള്ള ഒരു മന്ത്രിയും പിണറായി മന്ത്രിസഭയില്‍ ഇല്ലെന്നും സെക്രട്ടേറിയറ്റില്‍ യുഡിഎഫ് സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.



from mangalam.com http://bit.ly/2FU3lxl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages