ആലപ്പാട് തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ല, സമരക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ആലപ്പാട് തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ല, സമരക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി സര്‍ക്കാര്‍

കോഴിക്കോട്: ആലപ്പാട്ടെ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന്മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. വ്യവസായ മന്ത്രി സമരക്കാരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. "ജനങ്ങൾക്ക് ഒപ്പമാണ് സർക്കാർ. തീരം ഇടിയുന്ന തരത്തിൽ ഖനനം അനുവദിക്കാനാവില്ല. ജനങ്ങൾ ആവശ്യമുന്നയിച്ചാൽ ചർച്ച വേണമല്ലോ. അതിനാൽ വ്യവസായ വകുപ്പ് ചർച്ചയ്ക്ക് മുൻകൈ എടുക്കും", മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് പുലിമുട്ട് കെട്ടാൻ നടപടിയുണ്ടായി. പുലിമുട്ട് ടെൻഡർ ചെയ്ത് ജോലി തുടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഐആർഇ ഇത്രയും കാലം ചെയ്ത പോലെ അല്ല മുന്നോട്ടു പോവേണ്ടതെന്നതാണ് സർക്കാരിന്റെ നിലപാട്. കരയിടിയാതെ ഖനനം നടത്തണമെന്ന് നേരത്തെ നിയമസഭ പരിസ്ഥിതികമ്മിറ്റി റിപ്പോർട്ട് നൽകിയതാണ്. ഇത് പൂർണ്ണമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. content highlights:Alappad movement , Kerala government ready to talk in the issue


from mathrubhumi.latestnews.rssfeed http://bit.ly/2D4eGcn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages