ഹൈദരാബാദ്: യുദ്ധത്തിലും പ്രണയത്തിലും ഒരു നിയമവും ബാധകമല്ലെന്ന് പറയാറുണ്ട്. പ്രണയികൾക്ക് അവരുടെ പ്രണയസാഫല്യമാണ് ലക്ഷ്യം. അതിനായി ജീവൻ വെടിയാൻ പോലും അവർക്ക് മടിയുണ്ടാവില്ല. അങ്ങനെ ജീവൻ വെടിയാനൊരുങ്ങിയവരാണ് രേഷ്മയും നവാസും. തെലങ്കാനയിലെ വിക്രമബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി രേഷ്മ തന്റെ അകന്ന ബന്ധു കൂടിയായ നവാസുമായി പ്രണയത്തിലായി. എന്നാൽ വീട്ടുകാർ ഇതറിഞ്ഞാൽ എതിർപ്പ് പ്രകടിപ്പിച്ചേക്കുമെന്ന് രേഷ്മ വിശ്വസിച്ചു. ഇതിനിടെ തനിക്ക് മറ്റൊരു വിവാഹംവീട്ടുകാർ ഉറപ്പിക്കാനൊരുങ്ങുന്നതായി രേഷ്മ മനസിലാക്കുകയും ചെയ്തു. അങ്ങനെ പ്രണയം സഫലമാവില്ലെന്നുറപ്പായ സാഹചര്യത്തിൽ രേഷ്മയ്ക്ക് ജീവനൊടുക്കുക മാത്രമായി വഴി. നവാസിനൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് വന്നപ്പോൾ മരിക്കാനുറപ്പിച്ച് രേഷ്മ കീടനാശിനി കുടിച്ചു. രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും അറിഞ്ഞ നവാസ് രേഷ്മയോടൊപ്പം മരിക്കണമെന്നുറപ്പിച്ച് അവൾ ചെയ്ത മാർഗം തന്നെ മരിക്കാൻ സ്വീകരിച്ചു. രേഷ്മയുടേയും നവാസിന്റേയും പ്രണയം തിരിച്ചറിഞ്ഞ വീട്ടുകാർക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവർ ആശുപത്രിയിൽ തന്നെ രണ്ടുപേരുടേയും വിവാഹം നടത്തി. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തിൽ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരായി. നവാസ് വീൽ ചെയറിൽ രേഷ്മയുടെ കിടക്കക്കരികിലെത്തിയാണ് ചടങ്ങ് നടത്തിയത്. എന്നാൽ ഇവരുടെ പ്രണയത്തെ കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര വഷളാകുമായിരുന്നില്ലെന്നും രേഷ്മയുടെ ബന്ധുവായ ഷഹനാസ് ബീ പറഞ്ഞു. ഇക്കാര്യത്തിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിക്രമബാദ് പോലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സ തുടരുന്നരേഷ്മയും നവാസും അവരുടെ ജീവിതത്തിനായുള്ള പോരാട്ടത്തിലാണ്. Content Highlights: Critical After Suicide Bid, Telangana Couple Get A Hospital Wedding, Reshma, Nawaz
from mathrubhumi.latestnews.rssfeed http://bit.ly/2M4qApi
via
IFTTT
No comments:
Post a Comment