ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബി.ജെ.പി ആവശ്യത്തോട് വിയോജിച്ച് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ആവശ്യം വങ്കത്തരമാണെന്നും ജനാധിപത്യവിരുദ്ധമായ നടപടിയോട് യോജിക്കാനാകില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാല്‍ പറഞ്ഞു.
ശബരിമല വിഷയം പരിഹരിക്കേണ്ടത് അക്രമണത്തിലൂടെയല്ല. അക്രമ സമരങ്ങളോട് കേരള സമൂഹത്തിന്റെ പിന്തുണയില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തിന് ആത്യന്തികമായ പരിഹാരം ഉണ്ടാകണമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി ബി.ജെ.പി ഒരക്ഷരം മിണ്ടുന്നില്ല. രാഷ്‌രട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ബി.ജെ.പി നേതാക്കളുടെയും കേന്ദ്രമന്ത്രിയുടെയും ഭീഷണിക്ക് പിന്നാലെയാണ് ബി.ജെ.പി പാര്‍ലമെന്റില്‍ ഈ ആവശ്യം ഉന്നയിച്ചത്.
from mangalam.com http://bit.ly/2LVSeF0
via IFTTT
No comments:
Post a Comment