നാളത്തെ പണിമുടക്ക് ഹര്‍ത്താല്‍ ആകരുത്; അക്രമമുണ്ടായാല്‍ ശക്തമായ നടപടിക്ക് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

നാളത്തെ പണിമുടക്ക് ഹര്‍ത്താല്‍ ആകരുത്; അക്രമമുണ്ടായാല്‍ ശക്തമായ നടപടിക്ക് പോലീസ്

തിരുവനന്തപുരം: ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ട്രേഡ് യൂണിയനുകള്‍ ദേശീയ തലത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിനെ ശക്തമായി നേരിടാന്‍ പോലീസ് തീരുമാനം. പണിമുടക്ക് ഹര്‍ത്താല്‍ ആകരുതെന്നും അക്രമം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നപടിയെടുക്കണമെന്നും കാണിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപകമായി അക്രമം നടന്നിരുന്നു. വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. ഹര്‍ത്താല്‍ അക്രമാസക്തമാകുന്നതിലും പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാകുന്നതിലും ഹൈക്കോടതി ശക്തമായ ഇടപെടല്‍ നടത്തിയതോടെയാണ് പണിമുടക്ക് സമാധാനപരമായിരിക്കാന്‍ പോലീസും ഇടപെടുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും നിര്‍ബന്ധിച്ച് അടപ്പിക്കുന്നത് ഒഴിവാക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കും.



from mangalam.com http://bit.ly/2GXCW3N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages