വയനാട് പ്രസ്‌ക്ലബിന്റെ മാധ്യമ അവാര്‍ഡ് മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

വയനാട് പ്രസ്‌ക്ലബിന്റെ മാധ്യമ അവാര്‍ഡ് മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്തിന്

വയനാട് : മാധ്യമ പ്രവര്‍ത്തകന്‍ കെ.ജയചന്ദ്രന്റെ സ്മരണയ്ക്ക് വയനാട് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് മംഗളം കണ്ണൂര്‍ യൂണിറ്റ് സിനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്തിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 'ഊതിക്കത്തിക്കരുത് ആ 'ചാരം' എന്ന ലേഖന പരമ്പരയ്ക്കാണ് സുജിത്തിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ജൂറി അംഗങ്ങളായ സി-എസ് ചന്ദ്രിക, ഒ.കെ. ജോണി, തുടങ്ങിയവരാണ് വിധി നിര്‍ണ്ണയം നടത്തിയത്.

അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ പി.ഒ. ഷീജ, പ്രദീപ് മാനന്തവാടി, ഗിരീഷ് എ എസ്, അനില്‍,എം.ബഷീര്‍ മുതലായവര്‍ പങ്കെടുത്തു.മികച്ച ഭാഷയില്‍, സമകാലിക പ്രാധാന്യമുള്ള വിഷയമാണ് തെരഞ്ഞെടുക്കപ്പെട്ട 'ഊതിക്കത്തിക്കരുത് ആ 'ചാരം ' എന്ന് ജൂറി അംഗങ്ങള്‍ ഏക കണ്ഡമായി അഭിപ്രായപ്പെട്ടു.



from mangalam.com http://bit.ly/2M1gtSc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages