ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം; പിന്നില്‍ എസ്.വിജയന്‍ വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം; പിന്നില്‍ എസ്.വിജയന്‍ വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സന്‍

കോഴിക്കോട് : ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് മാലി സ്വദേശി മറിയം റഷീദയ്‌ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസ്സന്‍. പോലീസ് ഉദ്യോഗസ്ഥനായ എസ്.വിജയനാണ് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ഹസ്സന്‍.

തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുമെന്നും കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടിയതില്‍ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് ആദ്യം കാണുന്നത്. നമ്പി നാരായണന്‍ എന്ന പേര് പറയാന്‍ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നു. പോലീസുദ്യോഗസ്ഥന്‍ എസ് വിജയനാണ് ചാരക്കേസിന് പിന്നില്‍. ഇതില്‍ കൃത്യമായ രാഷ്ര്ടീയലക്ഷ്യമുണ്ടെന്നും ഫൗസിയ ഹസ്സന്‍ പറയുന്നു.

താനും മറിയം റഷീദയും ആയുധങ്ങളായി മാറുകയായിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമപോരാട്ടം തുടരുകയെന്നും ഫൗസിയ ഹസ്സന്‍ പറയുന്നു. കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതില്‍ രാഷ്ര്ടീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സന്‍ വെളിപ്പെടുത്തുന്നു.



from mangalam.com http://bit.ly/2CcZnfv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages