ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ നൗഷേറയില്‍ നിയന്ത്രണരേഖയ്ക്കു സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജര്‍ ശശിധരന്‍ വി.നായരാണ്(33) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. ശശിധരന്‍ നായര്‍ 11 വര്‍ഷമായി സൈന്യത്തിലുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപമുളള പാതയിലായിരുന്നു സ്‌ഫോടനമെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മറ്റ് രണ്ടു സൈനീകര്‍ ചികിത്സയിലാണ്.
from mangalam.com http://bit.ly/2VMGDfS
via IFTTT
No comments:
Post a Comment