ചൈത്ര തെരേസ ജോണിനെതിരേ നടപടിക്ക് ശുപാര്‍ശയില്ല; റെയ്ഡ് നിയമപരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

ചൈത്ര തെരേസ ജോണിനെതിരേ നടപടിക്ക് ശുപാര്‍ശയില്ല; റെയ്ഡ് നിയമപരം

തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസ ജോണിനെതിരേ പോലീസ് വകുപ്പുതല നടപടിക്ക് ശുപാർശയില്ല. എ.ഡി.ജി.പി. മനോജ് എബ്രഹാം അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. റെയ്ഡിൽ നിയമപരമായി തെറ്റില്ല. അതേ സമയംചൈത്ര തെരേസ ജോൺ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്ന്റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് സൂചന.റിപ്പോർട്ടിൽ ഡിജിപി അന്തിമ തീരുമാനം എടുക്കും. പരിശോധന നടത്തിയതിന്റെ അടുത്തദിവസം ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയിൽനിന്ന് ചൈത്രയെ ഒഴിവാക്കിയിരുന്നു. റെയ്ഡിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപി എഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം എഡിജിപി മനോജ് എബ്രഹാം ഇടക്കാല റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇന്ന് വിശദമായ റിപ്പോർട്ടാണ് ഡിജിപിക്ക് കൈമാറിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ വ്യാഴാഴ്ച രാത്രിയാണ് ചൈത്രയുടെ നേതൃത്വത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത്. പ്രതികളിൽ ചിലർ അവിടെ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയതിനു പിന്നാലെ ആഭ്യന്തരവകുപ്പ്, എസ്.പി.യോട് വിശദീകരണം തേടുകയും പിന്നീട് ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയിൽനിന്ന് മാറ്റുകയുമായിരുന്നു. അവധിയിലായിരുന്ന ഡെപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യ പകരം ചുമതലയേറ്റെടുത്തിട്ടുണ്ട്. Content Highlights:cpm office raid-no departmental action recommended against chaitra teresa john


from mathrubhumi.latestnews.rssfeed http://bit.ly/2sSEZvS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages