തിരുവനന്തപുരം: പ്രശസ്തിക്കുവേണ്ടിയാണ് ചൈത്ര തെരേസ ജോൺ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാൻ എത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.റഹീം. ഇതിനു പിന്നിൽ പി ആർ ബുദ്ധിയാണെന്നും എ.റഹീം ആരോപിച്ചു. പ്രതിയെ പിടിക്കണമെന്ന ഉദ്ദേശം അവർക്കില്ലായിരുന്നു.ഷോ ഓഫിന് വേണ്ടി മാത്രമാണ് അവർ പാർട്ടി ഓഫീസിൽ എത്തിയതെന്നും ഇതിനു പിന്നിൽ പി ആർ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഉത്തമ ബോധ്യമുണ്ടായാലേ കയറാൻ പാടുള്ളൂ. ഉത്തമ ബോധ്യമുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽഅടച്ചിട്ട മുറി തുറന്നു നോക്കണ്ടേ. പ്രതിയെ പിടിക്കണമെന്ന ഇന്റൻഷൻ അവർക്കില്ല. അവർ ഷോ ഓഫിന് വേണ്ടി മാത്രം ചെയ്തതാണ് ഇത്. ഒരു മാധ്യമസ്ഥപാനം 16 വാർത്തകൾ തുടർച്ചയായി നൽകുകയാണ്. കൃത്യമായ പി.ആർ വർക്ക് നടന്നിട്ടുണ്ട്. 24നാണ് കയറുന്നത്. എന്നാൽ 25ന് ഉച്ചയ്ക്കാണ് വാർത്ത ബ്രേക്ക് ചെയ്യുന്നത്. ചൈത്ര തെരേസ ജോൺ കൃത്യമായ പി ആർ ഏജൻസി വഴിയാണ് വാർത്ത നൽകിയത്. പി ആർ ഏജൻസി ഏതാണെന്ന് പുറം ലോകത്തെ അറിയിക്കുന്നത് നല്ലതെന്നുംഇവരുടെ റെയ്ഡിനു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് തോന്നുന്നില്ലെന്നും റഹിം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ അജണ്ടയുണ്ടാവില്ല. ഇത് വെറും ഷോ ഓഫിന് വേണ്ടിയാണ് ചെയ്യുന്നത്. പ്രതിയെ പിടിക്കാനാണെങ്കിൽ അവിടെ മുഴുവൻ തിരയണ്ടേ.. തിരഞ്ഞില്ല. വെറുതെ കയറുന്നു. വെറുതെ ഇറങ്ങുന്നു. എന്നിട്ട് ഓഫീസ് റെയ്ഡ് ചെയ്തെന്നു പറയുന്നു. അത് പൊലിപ്പിക്കാൻ വേണ്ടി ചികിത്സയിലായിരുന്ന പാർട്ടി ജില്ലാ സെക്രട്ടറി തടയുന്നത് വരെ വാർത്തയാകുന്നു. കെട്ടിച്ചമച്ച വാർത്തയാണിത്. അവരെ ആ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചു എന്നാണ് പിന്നെ വാർത്ത വരുന്നത്. അതും തെറ്റാണ്. ആദിത്യ ഐപിഎസ് തിരിച്ചു വന്നതിനാലാണ് അവർക്ക് ഒഴിയേണ്ടി വന്നതെന്നും റഹീം വ്യക്തമാക്കി. content highlights:Adv A Raheem criticises intention of Chaithra Theresa Johns CPM party office raid
from mathrubhumi.latestnews.rssfeed http://bit.ly/2DCxqQe
via
IFTTT
No comments:
Post a Comment