ശരിയത്ത് അനുസരിക്കുന്ന, 'ഹലാല്‍' ആയ മൊബൈല്‍ ബ്രൗസറുമായി മലേഷ്യന്‍ സ്റ്റാര്‍ട്ട് അപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

ശരിയത്ത് അനുസരിക്കുന്ന, 'ഹലാല്‍' ആയ മൊബൈല്‍ ബ്രൗസറുമായി മലേഷ്യന്‍ സ്റ്റാര്‍ട്ട് അപ്പ്

ക്വാലാലംപുർ:ഇസ്ലാം മത വിശ്വാസികൾക്ക് അവരുടെ വിശ്വാസ നിയമങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്ന മൊബൈൽ ബ്രൗസറുമായി മലേഷ്യൽ സ്റ്റാർട്ട് അപ്പ്. സലാം വെബ്് എന്നാണ് ഇതിന് പേര്. സന്ദേശം അയക്കൽ, വാർത്തകൾ അറിയൽ ഉൾപ്പടെയുള്ള ഫീച്ചറുകൾ ബ്രൗസറിൽ ലഭ്യമാണ്. ശരിയത്ത് നിയമങ്ങൾ അനുസരിക്കുന്ന ബ്രൗസിങ് അനുഭവമാണ് ഈ ബ്രൗസർ നൽകുക. സലാം വെബ്. കോം എന്നാണ് ഈ ബ്രൗസറിന്റെ യുആർഎൽ. നമസ്കരിക്കാനുള്ള ദിക്ക് അറിയുന്നതിനുള്ള ഖിബില കോമ്പസ്, നമസ്കാര സമയം, ദൈനം ദിന വചനങ്ങൾ പോലെയുള്ള ഇസ്ലാമികമായ സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. മൊബൈൽ ബ്രൗസർ ആപ്പിൽ സലാം പ്രൊട്ടക്റ്റ് ഫീച്ചർ ഉണ്ട്. ഇസ്ലാമിക നിയമം അനുസരിച്ച് ഒഴിവാക്കപ്പെടേണ്ട ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ബ്രൗസർ ഫിൽറ്റർ ആണിത്. ഇസ്ലാമിക വിശ്വാസികൾക്ക് അനുയോജ്യമായ ഉള്ളടക്കം മാത്രം പ്രദർശിപ്പിക്കുകയും ഒഴിവാക്കേണ്ടവ ചൂണ്ടിക്കാണിച്ചു തരികയുമാണ് സലാം പ്രൊട്ടക്റ്റ് ഫീച്ചർ ചെയ്യുക. ഇസ്ലാമിൽ നിഷിദ്ധമായ കാര്യങ്ങൾ തിരഞ്ഞാൽ അത് ദോഷകരമായ ഉള്ളടക്കമാണെന്ന മുന്നറിയിപ്പ് നിങ്ങൾക്ക് ലഭിക്കും. തുടർന്നും മുന്നോട്ട് പോയാൽ സെർച്ച് റിസൽട്ട് ബ്രൗസർ ഫിൽറ്റർ ചെയ്യും. പോൺ ലിങ്കുകൾക്ക് പകരം പോൺ കുറ്റകരവും ദോഷകരവുമാണെന്ന് പറയുന്ന ലിങ്കുകളാണ് ഗൂഗിൾ സെർച്ചിൽ പ്രത്യക്ഷമാവുക. അശ്ലീലവെബ്സൈറ്റുകൾ, ചൂതാട്ട വെബ്സൈറ്റുകൾ എന്നിവ ബ്രൗസറിൽ നിന്നും വിലക്കുന്നുണ്ട്. എന്നാൽ ഈ ഫിൽറ്റർ പൂർണമായും ഫലപ്രദമല്ല എന്ന് ഉപയോഗിച്ചുനോക്കുമ്പോൾ കാണാം. അതേസമയം ദോഷകരമായ ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും സലാം വെബ് ഒരുക്കിയിട്ടുണ്ട്.ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ontent Highlights:Sharia-Compliant mobile browser SalamWeb for Muslims


from mathrubhumi.latestnews.rssfeed http://bit.ly/2G0VQFA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages