ഹണിട്രാപ്പില്‍ കുടുങ്ങിയത് അമ്പതോളം സൈനികര്‍; നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയ ജവാന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

ഹണിട്രാപ്പില്‍ കുടുങ്ങിയത് അമ്പതോളം സൈനികര്‍; നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയ ജവാന്‍ അറസ്റ്റില്‍

ന്യൂഡൽഹി: പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ ഒരുക്കിയ ഹണി ട്രാപ്പിൽ ഇന്ത്യയുടെ അമ്പതോളം സൈനികർ കുടുങ്ങിയതായി സൂചന. ഇവരിലൂടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർന്നതായാണ് സംശയിക്കുന്നത്. ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയ ഒരു സൈനികനെ അറസ്റ്റ് ചെയ്തു.ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചു. ഹരിയാന സ്വദേശിയായ സോംബിർ ആണ് അറസ്റ്റിലായത്.50 ഓളം പേർ ഹണി ട്രാപ്പിൽ കുടുങ്ങിയ വിവരം ന്യൂസ് 18 ചാനലാണ് റിപ്പോർട്ട് ചെയ്തത്. ഫെയ്സ്ബുക്ക് വഴിയാണ് ഈ സൈനികൻ ഹണി ട്രാപ്പിൽ കുരുങ്ങിയത്. ഐ.എസ്.ഐയുടെ ചാരവനിത അനിക ചോപ്ര എന്ന എന്ന പ്രൊഫൈൽ വഴിയാണ് സൈനികനുമായി അടുപ്പം സ്ഥാപിച്ചത്. ഒരു യുവതിയുടെ ഫോട്ടോയും ഈ പ്രൊഫൈലിൽ ഉണ്ടായിരുന്നു. മെസ്സഞ്ചർ വഴി ഈ പ്രൊഫൈലുമായി ചാറ്റിങ് പതിവാക്കിയ സൈനികൻ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ടതും തന്റെ യൂണിറ്റുമായി ബന്ധപ്പെട്ടതുമായ വിവരങ്ങൾ കൈമാറുകയായിരുന്നു. ഈ പ്രൊഫൈൽ വഴി തന്നെ വേറെയും അമ്പതോളം സൈനികർ ഹണി ട്രാപ്പിൽ പെട്ടുവെന്നാണ് വിവരം. ഇവരെ ഇന്റലിജൻസ് ചോദ്യം ചെയ്തുവരികയാണ്. ഇത്തരത്തിൽ കൂടുതൽ സൈനികർ ട്രാപ്പിൽ പെട്ടിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനായി ശക്തമായ സംവിധാനങ്ങൾ ഒരുക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. സൈന്യത്തിന്റെ നഴ്സിങ് വിഭാഗത്തിൽ ക്യാപ്റ്റൻ റാങ്കിലുള്ള ജീവനക്കാരിയാണ് എന്ന വ്യാജേനെയാണ് ചാരവനിത സൈനികരെ സമീപിച്ചിരുന്നത്. പരിചയപ്പെട്ട ഉടനെ എവിടെയാണ് ജോലി എന്നും സൈനിക ക്യാമ്പിന്റെ ഫോട്ടോ അയക്കാമോ എന്നൊക്കെ ചോദിക്കുന്ന ഇവർ പിന്നീട് തന്ത്രപ്രധാന രഹസ്യങ്ങളും ചോർത്തുകയായിരുന്നു. യുവതികളെ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം പണ്ടുമുതലേ ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ ഇത് കൂടുതൽ എളുപ്പമായിരിക്കുകയാണ്. നേരത്തെയും നിരവധി സൈനികർ ഇത്തരത്തിലുള്ള കെണിയിൽ വീണിരുന്നു. കരസേന മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവർ ഹണി ട്രാപ്പിനെ കുറിച്ചുള്ള ആശങ്കകൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. content highlights:50 Soldiers Honey-Trapped by Pakistani Agent, one soldier arrested


from mathrubhumi.latestnews.rssfeed http://bit.ly/2AKmVIM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages