ശബരിമല തന്ത്രിയെ മാറ്റണമെന്ന് മന്ത്രി സുനില്‍കുമാര്‍; തന്ത്രിയെ മന്ത്രിമാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കര്‍മ്മസമിതി, സമരം ശക്തമാക്കാന്‍ ബി.ജെ.പി തീരുമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ശബരിമല തന്ത്രിയെ മാറ്റണമെന്ന് മന്ത്രി സുനില്‍കുമാര്‍; തന്ത്രിയെ മന്ത്രിമാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കര്‍മ്മസമിതി, സമരം ശക്തമാക്കാന്‍ ബി.ജെ.പി തീരുമാനം

തിരുവനന്തപുരം: ശബരിമല തന്ത്രിയെ ആ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് മന്ത്രിസഭയുടെ അഭിപ്രായമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. സുപ്രീം കോടതില വിധി മാനിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണം. ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണം. ഇക്കാര്യത്തില്‍ മന്ത്രിസഭയുടേത് ഏകാഭിപ്രായമാണ്. സന്നിധാനത്ത് ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്തധികാരമാണെന്നും മന്ത്രി ചോദിക്കുന്നു.

തന്ത്രിയായാലും മന്ത്രിയായാലും സുപ്രീം കോടതിക്ക് മുകളിലല്ല. ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നവര്‍ സുപ്രീം കോടതി വിധി മാനിക്കണം. ഹൈന്ദവ ക്ഷേത്രങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് അന്തിമ നിലപാട് പറയാന്‍ ബ്രഹ്മണ മേധാവിത്വത്തിനാണ് മാത്രമാണ് അവകാശമെന്ന് ആരാണ് പറഞ്ഞതെന്നും മന്ത്രി ചോദിക്കുന്നു.

അതിനിടെ, തന്ത്രിയെ മുഖ്യമന്ത്രിയും മന്ത്രിമാരും ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ശബരിമല കര്‍മ്മ സമിതിയും രംഗത്തെത്തി. ഇന്നലത്തെ ഹര്‍ത്താല്‍ വിജയമായിരുന്നുവെന്നും കര്‍മ്മ സമിതി വിലയിരുത്തി.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ശക്തമായ സമരം നടത്താന്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃയോഗത്തില്‍ തീരുമാനം. ശബരിമല കര്‍മ്മസമിതിയുടെ സമരത്തെ പിന്തുണയ്ക്കും. നിലവിലെ സരാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് അനുകുലം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആര്‍.എസ്.എസിന്റെ മേല്‍നോട്ടത്തില്‍. പൊതുസമ്മതര്‍ക്ക് കുടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും നേതൃയോഗത്തില്‍ തീരുമാനമായി.



from mangalam.com http://bit.ly/2CNMzxI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages