കണ്ണൂര്‍: ശബരിമല ദര്‍ശനം നടത്തിയ ബിന്ദു ജോലി ചെയ്യുന്ന കോളജിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ശബരിമല കര്‍മ്മ സമിതി ഉപേക്ഷിച്ചു. പ്രവര്‍ത്തകര്‍ എത്താത്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഉപേക്ഷിച്ചത്. തലശേരിയിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് ബിന്ദു ജോലി ചെയ്യുന്നത്. ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവിടേക്ക് മാര്‍ച്ച് നടത്താനിരുന്നത്.
എന്നാല്‍ രാവിലെ ആയിട്ടും പ്രവര്‍ത്തകള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഉപേക്ഷിച്ചത്. ശബരിമല പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പ്രവര്‍ത്തകര്‍ എത്താതെ കര്‍മ്മസമിതിയുടെ മാര്‍ച്ച് ഉപേക്ഷിച്ചത്.
ഇന്നലെ നടന്ന ഹര്‍ത്താലില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. സംസ്ഥാനത്തുടനീളം അക്രമം നടത്തിയ ആയിരത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്്റ്റിലായിട്ടുണ്ട്. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും വീടുകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്.
from mangalam.com http://bit.ly/2TpR4nF
via IFTTT
No comments:
Post a Comment