ഭാഗല്‍പൂര്‍: വിവാഹത്തിന് മൂക്കറ്റം മദ്യപിച്ച് എത്തിയ വരനെക്കണ്ട് വധു വിവാഹത്തില്‍ നിന്നും പിന്മാറി. ബീഹാറിലാണ് സംഭവം. പോലീസ് കോണ്‍സ്റ്റബിളായ ഉദയ് രാജക്കും അക്ബര്‍പൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച രാത്രിയാണ് നടക്കാനിരുന്നത്.
വരനും സുഹൃത്തുക്കളും മദ്യപിച്ചാണ് വധുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പ്രസൂണ്‍ കുമാര്‍ രാജകുമായി വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതറഞ്ഞതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുവാന്‍ വധു തീരുമാനിച്ചത്.
പെണ്‍കുട്ടിയുടെ തീരുമാനത്തോട് വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും പോലീസ് പറയുന്നു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് മദ്യപിച്ചെത്തിയതിന് ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതില്‍ പോലീസ് വരനെ അറസ്റ്റ് ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
from mangalam.com http://bit.ly/2DlZDuB
via IFTTT
No comments:
Post a Comment