"കൂലിപ്പണി ചെയ്ത് വളര്‍ത്തിയ അമ്മയ്ക്ക് ഇങ്ങനെയൊക്കെ അല്ലേ സന്തോഷം നല്‍കേണ്ടത്?" വിവാഹ ദിവസം അമ്മയ്ക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കി മകന്‍; വൈറലായി യുവാവിന്റെ സ്‌നേഹക്കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

"കൂലിപ്പണി ചെയ്ത് വളര്‍ത്തിയ അമ്മയ്ക്ക് ഇങ്ങനെയൊക്കെ അല്ലേ സന്തോഷം നല്‍കേണ്ടത്?" വിവാഹ ദിവസം അമ്മയ്ക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കി മകന്‍; വൈറലായി യുവാവിന്റെ സ്‌നേഹക്കുറിപ്പ്

കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ അമ്മയ്ക്ക് വിവാഹ ദിവസം വമ്പന്‍ സര്‍പ്രൈസ് ഒരുക്കി മകന്‍. വിവാഹ ശേഷം മകന്റെ നാട്ടിലേക്കുള്ള യാത്ര അമ്മയ്‌ക്കോപ്പം വിമാനത്തിലായിരുന്നു. മാധ്യമപ്രവര്‍ത്തകനായ ജയേഷ് പൂക്കോട്ടൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഭാര്യയ്ക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ജയേഷും ആര്യയും വിവാഹിതരാകുന്നത്. വിവാഹ ശേഷം തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്കുള്ള യാത്ര വിമാനത്തിലാക്കി അമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കുകയാണ് മകന്‍ ചെയ്തത്. കൂലിപ്പണി ചെയ്ത് വളര്‍ത്തിയ അമ്മയ്ക്ക് ഇങ്ങനെയൊക്കെ അല്ലേ സന്തോഷം നല്‍കേണ്ടതെന്ന് ജയേഷ് ചോദിക്കുന്നു. 'മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ വയലില്‍ പണിയെടുത്താണ് മക്കളെ അമ്മ വളര്‍ത്തിയത്. ട്രെയിനില്‍ തന്നെ രണ്ടോ മൂന്നോ തവണയേ അമ്മ കയറിയിട്ടൊള്ളൂ. ഈ യാത്ര ശരിക്കും അമ്മയ്ക്ക് സര്‍പ്രൈസ് ആയിരുന്നു' ജയേഷ് പറഞ്ഞു.

ജയേഷ് പൂക്കോട്ടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പുതിയ വീട്ടില്‍ പാലു കാച്ചിയ സമയത്ത് പറഞ്ഞിരുന്നില്ലേ അമ്മയെ കുറിച്ച്,
കൂലിപ്പണി ചെയ്ത് എന്നെ വളര്‍ത്തിയ അമ്മിണി അമ്മയെ കുറിച്ച്,

അങ്ങനെ അമ്മയ്ക്ക് ഞങ്ങള്‍ കല്യാണ ദിവസം തന്നെ ഒരു കട്ട സര്‍പ്രൈസ് കൊടുത്തു,

കല്യാണം കൂടാന്‍ നാട്ടില്‍ നിന്ന് എത്തിയ റിലേറ്റീവ്‌സ് എല്ലാം തിരിച്ചു തിരുവനന്തപുരത്ത് നിന്നു മലപ്പുറത്തേക്ക് കയറാന്‍ നിക്കുകയായിരുന്നു.
അമ്മയും വന്ന ബസില്‍ കേറാന്‍ നോക്കിയപ്പോഴാണ് തിരിച്ചു രാവിലെ ഫ്‌ലൈറ്റില്‍ പോകാം എന്ന് പറഞ്ഞത്.

അമ്മ ശരിക്കും ഷോക്കടിച്ച പോലെയായി.
ഐഡി കാര്‍ഡ് വേണ്ടേ എന്നായി ബന്ധുക്കളുടെ സംശയം.
നമ്മളേതാ മൊതല്!
കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോ അതും അടിച്ചു മാറ്റിയിട്ടല്ലേ പോന്നത്.

രാവിലെ അമ്മയ്ക്കു ചെറിയൊരു പേടി ഉണ്ടായിരുന്നു.

പിന്നെ ഞാനും അമ്മയുടെ പുതിയ മരുമോളും കൂടെ അതൊക്കെ അങ്ങ് മാറ്റി.
അങ്ങനെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഒരു മണിക്കൂര്‍ അമ്മയും പറന്നു.

ഇതൊക്കെ ഇത്ര വലിയ കാര്യം ആണോന്നു ചോദിക്കുന്നവര്‍ ഉണ്ടാകും.
അമ്മ ഇതിനു മുന്നേ ട്രെയിനില്‍ തന്നെ ആകെ ഒന്നോ രണ്ടോ തവണയെ പോയിട്ടുള്ളൂ.
പിന്നെ ആ കയ്യൊന്ന് ചേര്‍ത്ത് പിടിച്ചാല്‍ അറിയാം, വയലില്‍ ഞാറു നട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടും.

അപ്പോ അവര്‍ക്ക് ഇതൊക്കെയല്ലേ വല്യ സന്തോഷങ്ങള്‍!



from mangalam.com http://bit.ly/2TXSKVK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages