പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പയാഗ്രാജിൽ കുംഭമേള ക്യാമ്പിൽ തീപിടിത്തം. കുഭമേള ചൊവ്വാഴ്ച തുടങ്ങാനിരിക്കെയുണ്ടായ തീപിടിത്തം തീർത്ഥാടകർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ദിഗംബർ അഘാരയിലെ ക്യാമ്പിലെ ടെന്റുകളിൽ ഒന്നിനാണ് തീ പിടിച്ചത്. തൊട്ടടുത്ത് നിർത്തിയിട്ട കാറിലേക്കും തീ പടർന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നിരക്ഷാ സേനയും പോലീസും തക്ക സമയത്ത് ഇടപെട്ടതുകാരണമാണ് തീ പടരാതിരുന്നത്. 12 കോടി പേർ എത്തിച്ചേരുന്ന കുഭമേളക്ക് എല്ലാവിധ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു. അധികാരത്തിൽ വന്ന് 22 മാസത്തിനുള്ളിൽ ഉത്തർപ്രദേശിനെ രാജ്യത്തെ വിനോദസഞ്ചാര ഭൂപടത്തിൽ രണ്ടാമതെത്തിച്ചുവെന്നും കുംഭമേളയോടെ ഒന്നാമതെത്തുമെന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു. 1700 ഏക്കറിലാണ് കുംഭമേള നടന്നിരുന്നത് എങ്കിൽ ഇത്തവണ തീർഥാടകരുടെ സൗകര്യാർഥം 3700 ഏക്കറിലേക്കായി ഉയർത്തി. ആയിരത്തിലേറെ ബയോ ടോയ്ലെറ്റുകൾ സജ്ജമാക്കി. 264 റോഡുകൾ വീതികൂട്ടി. വിശ്രമിക്കാനായി 20,000 പന്തലുകളാണ് നിർമിച്ചത്. കേന്ദ്രീകൃത സുരക്ഷാ സംവിധാനം ഇത്തവണ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. Content highlights:Fire Breaks Out In Camp Day Before Kumbh Mela In UP
from mathrubhumi.latestnews.rssfeed http://bit.ly/2snX3xT
via
IFTTT
No comments:
Post a Comment