തെരുവില്‍ അലയുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്നവരെ ആദരിക്കാന്‍ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

തെരുവില്‍ അലയുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്നവരെ ആദരിക്കാന്‍ ഗെഹ്‌ലോട്ട് സര്‍ക്കാര്‍

ജയ്പൂർ: സംസ്ഥാനത്ത് തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്നവരെ ആദരിക്കാൻ രാജസ്ഥാൻ സർക്കാർ.സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണ് ആദരിക്കുക ഇതു സംബന്ധിച്ച ഡയറക്ടറേറ്റ് ഓഫ് ഗോ പാലൻ വകുപ്പിന്റെ ഉത്തരവ്ജില്ലാ കലക്ടർമാർക്ക് അയച്ചു. അലഞ്ഞു തിരിഞ്ഞുനടക്കുന്ന പശുക്കളെ പരിപാലിക്കുകയോ അവയെ ദത്തെടുക്കുകയോ ചെയ്യുന്നവരെ സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ ആദരിക്കണമെന്ന് രാജസ്ഥാൻ ഗോ പാലന ഡയറക്ടറേറ്റ് പ്രസിഡന്റ് വിശ്രം മീണ ജില്ലാ കലക്ടർമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. താത്പര്യമുള്ള വ്യക്തികൾക്ക് ജില്ലാ കലക്ടർക്ക് അപേക്ഷ സമർപ്പിക്കാം. പരിശോധനക്ക് ശേഷം അർഹതപ്പട്ടവർക്ക് ജില്ലാ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ നൽകും. കഴിഞ്ഞ ഡിസംബർ 28 ന് ഗോ പാലന ഡയറക്ടറേറ്റ് ജില്ലാ കലക്ടർമാർക്ക് അയച്ച കത്തിൽ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ പരിപാലിക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ഷെൽട്ടർ ഹോമിലുള്ള പശുക്കളെ ആൾക്കാർ ദത്തെടുക്കുകയും ജന്മദിനവും വിവാഹവാർഷികവുമെല്ലാം ദത്തെടുത്ത പശുക്കളോടൊപ്പം ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പശുക്കളെ ദത്തെടുക്കാൻ താത്പര്യമുള്ളവർക്ക് ഷെൽട്ടർ ഹോം നിർദേശിക്കുന്ന തുക കെട്ടിവെക്കണം. Content Highlights:Govt to Honour Those Adopting Stray Cows on Independence Day and Republic Day


from mathrubhumi.latestnews.rssfeed http://bit.ly/2MaYSHm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages