പ്രിയ കുട്ടൂസിന്റെ കണ്ണിറുക്കലൊക്കെ എന്ത്; ഇതാ കണ്ണുകള്‍കൊണ്ട് കഥ പറഞ്ഞ് കൊച്ചു സുന്ദരി; വൈറലായി വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

പ്രിയ കുട്ടൂസിന്റെ കണ്ണിറുക്കലൊക്കെ എന്ത്; ഇതാ കണ്ണുകള്‍കൊണ്ട് കഥ പറഞ്ഞ് കൊച്ചു സുന്ദരി; വൈറലായി വീഡിയോ

ചെറിയ ചെറിയ കാര്യങ്ങളെ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ വൈറലാക്കാറുണ്ട്. ഇപ്പോഴിതാ ഒരു കൊച്ചു കുട്ടിയുടെ കണ്ണിറുക്കലിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. കണ്ണുകൊണ്ട് കാര്യം പറഞ്ഞ കുഞ്ഞിന്റെ ചലനങ്ങള്‍ക്ക് 'കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണേ..' എന്ന വരിയുമായി ടിക്ടോക് വീഡിയോയും പുറത്തിറങ്ങിയതോടെ ഈ കൊച്ചു സുന്ദരിയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

കൂട്ടുകാരിക്ക് ക്യാമറ കാണിച്ചുകൊടുക്കാനുള്ള കൊച്ചുസുന്ദരിയുടെ കണ്ണുകൊണ്ടുള്ള സിഗ്നലാണ് ഈ വിഡിയോയെ ജനപ്രിയമാക്കുന്നത്. മൂന്നു പെണ്‍കുട്ടികളാണ് വിഡിയോയിലുള്ളത്. ക്യാമറമാന്‍ തന്നെ ഫോക്കസ് ചെയ്യുന്നത് കണ്ട് ആദ്യം ഒന്ന് പകച്ചെങ്കിലും ഒന്നുമറിയാത്ത പോലെ ഇരുന്നുകൊടുത്തു. ഇടയ്ക്ക് വീണ്ടും സംശയം തന്നെയാണോ ഇയാള്‍ ഫോക്കസ് ചെയ്യുന്നത്.

തൊട്ടടുത്ത് ഇരുന്ന കുട്ടിയേയും നോക്കി. അപ്പേഴേക്കും കാര്യം മനസിലായി. തന്നെ തന്നെയാണ് ക്യാമറ ഫോക്കസ് ചെയ്യുന്നത്. പിന്നീടങ്ങോട്ട് ഒളികണ്ണിട്ടുള്ള ക്യാമറാ നോട്ടമായി. ഒടുവില്‍ ഇക്കാര്യങ്ങളൊന്നും അറിയാതെ തൊട്ടപ്പുറത്തിരിക്കുന്ന കൂട്ടുകാരിയോട് കാര്യം പറയാനുള്ള ശ്രമമായി. കൂട്ടുകാരിയ്ക്കും ക്യാമറ കാട്ടിക്കൊടുത്തതോടെ നിഷ്‌കളങ്കമായ ഒരു ചിരി കൂടി ഈ സുന്ദരിക്കുട്ടി പാസാക്കി.



from mangalam.com http://bit.ly/2S09xtT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages