ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കൂ, സ്ഥാനക്കയറ്റം നേടൂ, ജില്ലാ കളക്ടര്‍ സബ് കളക്ടറോട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കൂ, സ്ഥാനക്കയറ്റം നേടൂ, ജില്ലാ കളക്ടര്‍ സബ് കളക്ടറോട്

ഭോപ്പാല്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കണമെന്ന് മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലാ കളക്ടര്‍ സബ് കളക്ടറോട് ആവശ്യപ്പെട്ടത് വിവാദമാകുന്നു. വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ഈ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഷാഹ്‌ദോള്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും ബിജെപിയാണു വിജയിച്ചത്.

ബിജെപിയുടെ വിജയം ഉറപ്പാക്കിയാല്‍ തെരഞ്ഞെടുപ്പിനു ശേഷം പൂജയ്ക്കു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ചുമതല ലഭിക്കുമെന്നും സന്ദേശത്തില്‍ കളക്ടര്‍ അറിയിക്കുന്നു.ജൈത്പുര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കണമെന്നാണ് കളക്ടര്‍ അനുഭ ശ്രീവാസ്തവ, ഡെപ്യൂട്ടി കളക്ടര്‍ പൂജാ തിവാരിയോട് ആവശ്യപ്പെട്ടത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു ഈ വാട്‌സ്ആപ് ചാറ്റ്. എന്നാല്‍ സന്ദേശത്തിന്റെ ആധികാരികത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

അതിനിടെ, വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ജൈത്പുര്‍ മണ്ഡലത്തില്‍ റീപോളിംഗ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിഷയം വളരെ ഗൗരവതരമാണെന്നും കളക്ടറെ സ്ഥാനത്തുനിന്നു മാറ്റി മണ്ഡലത്തില്‍ റീപോളിംഗ് നടത്തണമെന്നാണശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതുമെന്നും ജില്ലാ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ രാംപാല്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പൂജാ തിവാരി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.



from mangalam.com http://bit.ly/2RAbG05
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages