പാലക്കാട്: കാല്‍നൂറ്റാണ്ട് കാലമായി വഴങ്ങാത്ത മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാന്‍ സിറ്റിംഗ് എംഎല്‍എ മാരെ ഇറക്കാനുള്ള കോണ്‍ഗ്രസിന്റെ ആലോചനയ്ക്ക് വിലങ്ങുതടിയായി ഷാഫി പറമ്പില്‍ എംഎല്‍എ. കഴിഞ്ഞ തവണ യുഡിഎഫ് ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്ന് ഏറ്റുവാങ്ങിയ പാലക്കാട് മത്സരിക്കാനില്ലെന്ന് നിലപാട് എടുത്ത ഷാഫി സിറ്റിംഗ് എംഎല്‍എമാരെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി.
പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്ളത്. എന്നാല്‍ ഇടത് മുന്നണിയുടെ കുത്തകമണ്ഡലത്തിലെ പോരോട്ടത്തില്‍ തിരിച്ചടി നേരിട്ടാല്‍ രാഷ്ര്ടീയ ഭാവിയെ ബാധിച്ചേക്കുമെന്ന ആശങ്ക ഷാഫിക്കുണ്ട്. 1991 ല്‍ വി എസ് വിജയരാഘവന്‍ വിജയിച്ചതാണ് ഈ മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അവസാന വിജയം. 2014 തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാളയത്തില്‍ ആയിരുന്ന സോഷ്യലിസ്റ്റ് ജനതയുടെ എംപി വീരേന്ദ്രകുമാര്‍ ഇവിടെ പരാജയപ്പെട്ടത് ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് ആയിരുന്നു.
ഷാഫി പിന്മാറിയതോടെ തുടര്‍ച്ചയായി ആറു തവണയായി പിടി തരാതെ നില്‍ക്കുന്ന പാലക്കാട് തിരിച്ചു പിടിക്കാന്‍ യുഡിഎഫ് ഇനി ഏതു തന്ത്രം പ്രയോഗിക്കണമെന്ന ആശങ്കയിലാണ്. പിന്നെയുള്ള പേരുകള്‍ ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍, ഷൊര്‍ണ്ണൂരില്‍ പി കെ ശശിക്കെതിരെ മത്സരിച്ച സി സംഗീത എന്നിവരുടെ പേരുകളും മണ്ഡലത്തിലുയരുന്നുണ്ട്. ഇത്തവണ 16 സീറ്റുകളില്‍ മത്സരിക്കാനാണ് യുഡിഎഫ് നീക്കം. എം.പി വീരേന്ദ്രകുമാര്‍ മത്സരിച്ച പാലക്കാട് ഏറ്റെടുക്കുന്നതോടെയാണ് കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 16 ആവുക. രണ്ടിടത്ത് ലീഗും ഒന്നില്‍ കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും മത്സരിക്കും.
from mangalam.com http://bit.ly/2Slq8sB
via IFTTT
No comments:
Post a Comment