വാവ സുരേഷിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത ശശി തരൂര്‍ എംപിയെയും വാവ സുരേഷിന്റെ അശാസ്ത്രീയ പാമ്പ് പിടുത്തത്തെയും വിമര്‍ശിച്ചും ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഡോക്ടര്‍ക്ക് മറുപടിയുമായി വാവ സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. വിമര്‍ശനങ്ങളെ വകവെക്കുന്നില്ലെന്നും സ്വന്തം കുടുംബത്തെ നോക്കാതെ, പേരെടുക്കാനുള്ള ശ്രമമാണ് ഡോക്ടര്‍ നടത്തുന്നതെന്നും വാവ് സുരേഷ് പുതിയ വിഡിയോയില്‍ പറയുന്നു. 154ാം രാജവെമ്പാലയെ പിടികൂടുന്ന വിഡിയോയിലാണ് വാവ സുരേഷിന്റെ പ്രതികരണം.
വിഡിയോക്ക് പിന്നാലെ സുരേഷിന്റെ പാമ്പുപിടിത്ത വിഡിയോയിലെ അശാസ്ത്രീയവശങ്ങളും തെറ്റുകളും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നെല്‍സണ്‍. ജീവന്‍ പണയം വെച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല. തികച്ചും അനാവശ്യവും അപകടകരവുമാണെന്ന് നെല്‍സണ്‍ പറയുന്നു. പാമ്പിനെ പിടിക്കാനാവശ്യമില്ലാത്ത സജ്ജീകരണങ്ങളില്ലാതെ സ്ഥലത്തേക്ക് പോകുക, അശ്രദ്ധ, പാമ്പിനെ പ്രദര്‍ശിപ്പിക്കുക, പാമ്പിനെ കയ്യിലെടുത്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുക തുടങ്ങിയ തെറ്റുകളെ വിദഗ്ധ വിഡിയോയുടെ അടിസ്ഥാനത്തിലാണ് നെല്‍സണ്‍ വിമര്‍ശിക്കുന്നത്. ആ വിഡിയോയുടെ ലിങ്കും പങ്കുവെച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2DK8FSt
via IFTTT
No comments:
Post a Comment