സാമ്പത്തിക സംവരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്ന് ശിവസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

സാമ്പത്തിക സംവരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്ന് ശിവസേന

മുംബൈ: സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് ശിവസേന. സാംമ്‌നയിലെ ലേഖനത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. നരേന്ദ്ര മോഡിയുടെ സാമ്പത്തിക സംവരണ ബില്ല് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടി മാത്രമാണെന്ന് ശിവസേന കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറയ്ക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പാര്‍ട്ടി മുഖപത്രം കുറ്റപ്പെടുത്തി.

നേരത്തെ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് ശിവസേന പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക സംവരണ ബില്‍ ബി.ജെ.പിക്ക് രാഷ്ട്രീയമായി ഗുണം ചെയ്‌തേക്കുമോ എന്ന ആശങ്കയാണ് നിലപാട് മാറ്റാന്‍ ശിവസേന നേതൃത്വത്തെ പ്രേരിപ്പിച്ചത്. എ.ഐ.എ.ഡി.എം.കെയും സാമ്പത്തിക സംവരണത്തെ എതിര്‍ത്തിരുന്നു. ഈ ബില്ല് നിയമമായാല്‍ അത് സുപ്രീം കോടതി റദ്ദാക്കുമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ തമ്പി ദുരൈ പറഞ്ഞു.

ലോക്‌സഭ പാസാക്കിയ ബില്ല് രാജ്യസഭയിലും പാസായി. കോണ്‍ഗ്രസ്, സി.പി.എം, തൃണമുല്‍ കോണ്‍ഗ്രസ്, സമാദ്‌വാദി പാര്‍ട്ടി, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 165 പേരുടെ പിന്തുണയോടെയാണ് ബില്‍ രാജ്യസഭയില്‍ പാസായത്. മുസ്ലീം ലീഗ്, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു.



from mangalam.com http://bit.ly/2FjYENU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages