ജമൈക്ക: ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട് തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. അത്ലറ്റിക്സിൽ നിന്ന് വിരമിച്ച ശേഷം പ്രഫഷണൽ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ബോൾട്ട്. ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണൽ താരമാകാനില്ലെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ബോൾട്ട് വ്യക്തമാക്കി. ഏതാനും ക്ലബ്ബുകളിൽ ട്രയൽസിൽ പങ്കെടുത്തിരുന്നു. ഓസ്ട്രേലിയൻ ക്ലബ്ബായമറൈനേഴ്സിലൂടെ പ്രൊഫഷണൽ രംഗത്ത് അരങ്ങേറി. ഒരു സന്നാഹ മത്സരത്തിൽ ഇരട്ട ഗോളുകളോടെ വരവറിയിക്കാനും താരത്തിനായി. പിന്നീട് ക്ലബുമായി വഴി പിരിയുകയായിരുന്നു. ഫുട്ബോൾ രംഗത്തെ ചെറിയ കാലയളവ് നന്നായി അസ്വദിച്ചെന്നും മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ബോൾട്ട് പറഞ്ഞു. Content Highlights: usain bolt gives up on football dream saying his sports life is over
from mathrubhumi.latestnews.rssfeed http://bit.ly/2RZQNei
via
IFTTT
No comments:
Post a Comment