ഠേ.. ഠേ.. വെടിയൊച്ച കേള്‍പ്പിച്ച് അക്രമികളെ തുരത്തിയ എസ്.ഐയ്ക്ക് ഏറ്റുമുട്ടലില്‍ പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

ഠേ.. ഠേ.. വെടിയൊച്ച കേള്‍പ്പിച്ച് അക്രമികളെ തുരത്തിയ എസ്.ഐയ്ക്ക് ഏറ്റുമുട്ടലില്‍ പരുക്ക്

സാംബല്‍: കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ക്രിമിനല്‍ സംഘവും പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ 'ഠേ... ഠേ' എന്ന് വെടിയൊച്ച അനുകരിച്ച് അക്രമി സംഘത്തെ തുരത്തിയ എസ്.ഐയ്ക്ക് മറ്റൊരു ഏറ്റുമുട്ടലില്‍ വെടിയേറ്റു. വെള്ളിയാഴ്ച സാംബലില്‍ നടന്ന ഏറ്റുമുട്ടലിലാണ് എസ്.ഐ മനോജ് കുമാറിന് പരുക്കേറ്റത്.

ബൈക്കിലെത്തിയ രണ്ട് ക്രിമിനലുകളാണ് പോലീസ് സംഘത്തിനു നേരെ വെടിയുതിര്‍ത്തത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമികള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ യമുന പ്രസാദ് അറിയിച്ചു.

സാംബല്‍ ജില്ലയില്‍ ഒക്‌ടോബറില്‍ നടന്ന ഏറ്റുമുട്ടലില്‍ തന്റെ തോക്ക് പ്രവര്‍ത്തരഹിതമായതോടെയാണ് വെടിയൊച്ച അനുകരിച്ച് മനോജ് കുമാര്‍ അക്രമികളെ തുരത്തിയത്. ക്രിമിനലുകളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രമാണ് അന്ന് എസ്.ഐ എടുത്തതെന്നും എ.എസ്.പി പറഞ്ഞിരുന്നു. നവമാധ്യമങ്ങളില്‍ ഈ ദൃശ്യം ഏറെ പ്രചരിക്കുകയും ചെയ്തിരുന്നു.



from mangalam.com http://bit.ly/2Vv5GUD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages