തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും സാധാരണക്കാരുടെ സൈ്ഥര്യജീവിതം ദുസ്സഹമാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാപമുണ്ടാകട്ടെ എന്ന നിലയിലാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുയിരുന്നു അദ്ദേഹം.
ബി.ജെ.പിയും ആര്‍.എസ്.എസും അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസ് നോക്കിനിന്നു. മിഠായിതെരുവില്‍ വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ പോലീസിനെ ഒരിടത്തും കണ്ടില്ല. ആര്‍.എസ്.സും ബി.ജെ.പിയും സംഘപരിവാറും അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസ് കയ്യുംകെട്ടിനിന്നു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡിജിപി, എസ്.പിമാര്‍ തന്റെ ഉത്തരവ് പാലിച്ചില്ല എന്ന് പറയുന്നത്. അക്രമം നടക്കട്ടെ എന്നാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട്.
മറുവശത്ത് സി.പി.എം -ഡിവൈഎഫ്.ഐ പ്രവര്‍ത്തകരും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. പേരാമ്പ്രയില്‍ പ്രകടനത്തിനിടെ മുസ്ലീം പള്ളിക്ക് നേരെ സി.പി.എം അക്രമം അഴിച്ചുവിട്ടു. കോട്ടയം പാത്താമുട്ടത്ത് ക്രിസ്മസ് കരോള്‍ നടത്തിയതിന്റെ പേരില്‍ ഡിവൈഎഫ്‌ഐ അക്രമിച്ച 12 കുടുംബങ്ങള്‍ ഇപ്പോഴും പള്ളിയില്‍ അഭയം തേടിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആര്‍.എസ്.എസിന് അക്രമം അഴിച്ചുവിടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ആഭ്യന്തര വകുപ്പ് നിഷ്‌ക്രിയമാണ്. പോലീസ് നോക്കിനില്‍ക്കുന്നു. അക്രമം അവസാനിപ്പിച്ചിട്ടില്ല. ഇപ്പോഴും നേതാക്കന്മാരുടെ വീടുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും സാധാരണക്കാരുടെ സൈ്ഥര്യജീവിതം ദുസ്സഹമാക്കി. ഇവിടെ ഒരു സര്‍ക്കാരുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2QlU8iV
via IFTTT
No comments:
Post a Comment