ആത്മഹത്യ ചെയ്യുമെന്നല്ല പറഞ്ഞത്: വീഡിയോ പുറത്തു വിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.പി. ശശികല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ആത്മഹത്യ ചെയ്യുമെന്നല്ല പറഞ്ഞത്: വീഡിയോ പുറത്തു വിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.പി. ശശികല

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന പ്രസ്താവിച്ച ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല മലക്കംമറിഞ്ഞ് രംഗത്ത്. ആത്മഹത്യ ചെയ്യുമെന്നല്ല പറഞ്ഞതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശശികല വിശദീകരിച്ചു. യുവതികള്‍ കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് ശശികല പറഞ്ഞിരുന്നല്ലോ, എന്നിട്ട് എന്ത് കൊണ്ടാണ് അത് ചെയ്യാത്തത് എന്ന നിലയില്‍ ചോദ്യങ്ങള്‍ പലരും ഉന്നയിച്ചിരുന്നു. ഇതിന് വിശദീകരണവുമായാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്. ശശികലയുടെ പ്ര്‌സതാവന ചുണ്ടിക്കാട്ടി മുഖ്യമന്ത്രിയും പരിഹാസമുയര്‍ത്തിയിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാൻ ആത്മാഹുതി ചെയ്യും,ചെയ്തോ എന്നെല്ലാം കമ്മികളുടേയും സുഡാപ്പികളുടേയും പ്രചരണത്തെ അർഹിക്കുന്ന അവഗണന യോടെ തന്നെ തള്ളിക്കളഞ്ഞിരുന്നു . ആത്മാഹുതി ചെയ്യാൻ മടിയൊന്നുമില്ല.പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്.അന്തിമ വിജയം ധർമ്മത്തിൻ്റേതാണ് എന്നുമാണ്.അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിൻ്റേയോ ഭാഷ ഞാൻ പ്രയോഗിക്കില്ല.ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോൾ മാത്രം പ്രതികരിക്കുകയാണ്.സ്ത്രീ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാൻ ജീവൻ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും .അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാൻ ഭരണകൂടം ശ്രമിച്ചത്.അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.ഞാൻ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം.തിരുപ്പതി ദേവസ്വം ബോർഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്.edit ചെയ്യാൻ ശ്രമിക്കരുത് എന്ന് ചുരുക്കം (ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കിൽ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാൻ ആഭ്യന്തരം കയ്യാളുന്ന മുഖ്യൻ നടപടി സ്വീകരിക്കണം.അല്ലാത്തപക്ഷം വെറും സൈബർ കമ്മിയായി തരം താണെന്ന് സമ്മതിക്കുക)



from mangalam.com http://bit.ly/2Tw4tdS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages