കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ലോക്‌സഭയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയതിന്റെ പേരില്‍ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രതലത്തില്‍ ബി.ജെ.പി നീക്കം. കേരള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി എം.പിമാര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി അംഗം നിഷികാന്ത് ദുബെയാണ് ഈ ആവശ്യം ഉന്നയിച്ചത്. സി.പി.എം അക്രമം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

കേരളത്തില്‍ വ്യാപകമായി അക്രമം നടക്കുകയാണ്. വീടുകളില്‍ കയറി ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നു. വളരെ വര്‍ഷങ്ങളായി നടക്കുന്ന അക്രമങ്ങള്‍ തുടരുകയാണെന്നും ദുബെ ആരോപിച്ചു.

രാവിലെ പാര്‍ലമെന്റിനു പുറത്ത് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. ബി.ജെ.പി എം.പി വി.മുരളീധരന്റെ വീട് ആക്രമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് എം.പിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചത്.

കേരളത്തിലെ പ്രശ്‌നത്തില്‍ കേന്ദ്രഇടപെടല്‍ ഉണ്ടാകുമെന്ന സൂചന കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ നടത്തിയിരുന്നു. ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്ന് കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി ഇതിനകം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഗവര്‍ണര്‍ മുഖ്യമന്ത്രിയോടും കേന്ദ്രസര്‍ക്കാര്‍ ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരോടും റിപ്പോര്‍ട്ട് തേടിയിരുന്നു.

അതേസമയം, സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമോ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോട് സുപ്രീം കോടതിയുടെ അന്തിമവിധി വരട്ടെയെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ ജാവദേക്കറുടെ മറുപടി.



from mangalam.com http://bit.ly/2CUCbo3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages